യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മുസ്ളീം ബന്ധുക്കള്‍ കൊലപ്പെടുത്തി

യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മുസ്ളീം ബന്ധുക്കള്‍ കൊലപ്പെടുത്തി

Breaking News Middle East

യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിയെ മുസ്ളീം ബന്ധുക്കള്‍ കൊലപ്പെടുത്തി

ബാഗ്ദാദ്: ഇറാക്കില്‍ ഇസ്ളാം മതം വിട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ച് വിശ്വാസ ജീവിതം നയിച്ച യുവതിയെ ബന്ധുക്കളായ മുസ്ളീങ്ങള്‍ കൊലപ്പെടുത്തി.

വടക്കന്‍ ഇറാക്കില്‍ കുര്‍ദ്ദിസ്ഥാനിലെ എര്‍ബലില്‍ ഒരു മുസ്ളീം പുരോഹിതന്റെ മകളായ ഇമാന്‍ സാമിയാണ് മാര്‍ച്ച് 7-ന് വെടിയേറ്റ് മരിച്ചത്. അങ്കാവ ടുഡേ എന്ന ക്രിസ്ത്യന്‍ മാധ്യമമാണ് ഈ വിവരം പുറത്തു വിട്ടത്.

ഇപ്പോള്‍ 20 വയസുണ്ടായിരുന്ന സാമി 12 വര്‍ഷം മുമ്പ് വിവാഹ ജീവിതത്തിലേക്ക് തള്ളിയിടപ്പെട്ട പെണ്‍കുട്ടിയാണ്. കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച സാമി കൊല്ലപ്പെടുന്നതിനു മുമ്പ് ടിക്ടോക്കില്‍ ഒരു ക്രിസ്ത്യന്‍ ഗാനം ആലപിക്കുന്ന വീഡിയോ പുറത്തു വിട്ടിരുന്നു.

സാമി ക്രിസ്ത്യാനിയായതില്‍ രോഷം പൂണ്ട ബന്ധുക്കളുടെ ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കേ സാമിയുടെ 17 കാരനായ സഹോദരനും അങ്കിളും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമി മറിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

രാത്രി വൈകി പോലീസെത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇറാക്കില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും ബുദ്ധിമുട്ടുകളും തൊട്ടറിഞ്ഞ് അവര്‍ക്കിടയില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഇറാക്കിലെ സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണതയുടെയും ദേശീയ ദിനമായ മാര്‍ച്ച് 6-ന്റെ തൊട്ടു പിറ്റേന്നാണ് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ സാമി എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ടതെന്നത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ക്രിസ്തുവിങ്കലേക്കു കടന്നുവന്നശേഷം സാമി വളരെ ധീരയായാണ് ജീവിച്ചതും പ്രവര്‍ത്തിച്ചത് എന്നും ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു.

സാമി കൊല്ലപ്പെട്ട റീജണില്‍ നിരവധി പേര്‍ ഇസ്ളാം മതം വിട്ട് ക്രിസ്തുവിങ്കലേക്ക് കടന്നു വരികയുണ്ടായി. ഇവര്‍ക്ക് സ്വന്തം കുടുംബങ്ങളില്‍നിന്നുമാണ് കൂടുതല്‍ എതിര്‍പ്പുകളും ആക്രമണങ്ങളും നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.