ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

Breaking News India

ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം

ന്യൂഡെല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി പാസ്റ്റര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനം.

ഛത്തീസ്ഗഢിലെ കവര്‍ധയില്‍ ഇന്ത്യന്‍ മിഷണറി മൂവ്മെന്റിന്റെ ഹോളി കിംഗ്ഡം ഇംഗ്ളീഷ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഡയറക്ടറായ തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖര മംഗലം സ്വദേശി പാസ്റ്റര്‍ ജോസ് തോമസാണ് ബിജെപി, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്.

ജീവനുംകൊണ്ടോടിയതാണ്, കൈയ്യില്‍ കിട്ടിയാല്‍ അവര്‍ കൊന്നു കളയും. ഇനിയെങ്ങോട്ടു പോകുമെന്നറിയില്ല. പാസ്റ്റര്‍ മാദ്ധ്യമങ്ങളേട് പറഞ്ഞു.

മെയ് 18 ഞായറാഴ്ച ചര്‍ച്ചില്‍ ആരാധന നടക്കുമ്പോഴായിരുന്നു സംഭവം. ഇതേക്കുറിച്ച് പാസ്റ്റര്‍ പറയുന്നത്: 1999-ല്‍ സ്ഥാപിച്ച ഹോളി കിംഗ്ഡം ജില്ലയിലെ ആദ്യത്തെ ഇംഗ്ളീഷ് സ്കൂളാണ്.

ഏപ്രില്‍ 28-ന ഒരു ബിജെപി നേതാവ് ബജ്റംഗ് നേതാക്കളുടെ മക്കളായ രണ്ട് വിദ്യാര്‍ത്ഥികളുടെ ടിസി നല്‍കണമെന്ന ഫോണിലൂടെ ആവശ്യപ്പെട്ടു.

കുട്ടികള്‍ക്ക് ഒന്നരലക്ഷത്തിലേറെ രൂപാ ഫീസ് കുടിശിഖയുണ്ടെന്നും അത് അടച്ചാല്‍ ടിസി നല്‍കാമെന്നും പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ആരാധനാലയത്തിനു നേരെ ആക്രമണമുണ്ടായത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉള്ളവരെ പോലീസിന്റെ മുന്നിലിട്ടു മര്‍ദ്ദിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും മര്‍ദ്ദനമേറ്റു. ആരാധനാലയം അടച്ചുപൂട്ടാമെന്നു രേഖാമൂലം എഴുതി നല്‍കണമെന്നു പോലീസ് ആവശ്യപ്പെട്ടു.

ഇത് നിഷേധിച്ചതോടെ രണ്ട് ദിവസത്തിനുശേഷം മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റു ചെയ്തു. ജാമ്യം ലഭിച്ചതിനു പിന്നാലെ കോടതി വളപ്പിലും മര്‍ദ്ദിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.