വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമം കൈയ്യേറി യിസ്രായേലി കുടിയേറ്റക്കാര്‍

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമം കൈയ്യേറി യിസ്രായേലി കുടിയേറ്റക്കാര്‍

Breaking News Middle East West Asia

വെസ്റ്റ് ബാങ്കിലെ ഏക ക്രിസ്ത്യന്‍ ഗ്രാമം കൈയ്യേറി യിസ്രായേലി കുടിയേറ്റക്കാര്‍

റാമല്ല: വെസ്റ്റ് ബാങ്കില്‍ പൂര്‍ണ്ണമായും ക്രിസ്ത്യാനികള്‍ മാത്രം താമസിക്കുന്ന ഏക പലസ്തീനിയന്‍ ഗ്രാമമായ തായ്ബെ യിസ്രായേലി കുടിയേറ്റക്കാരില്‍നിന്ന് ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്.

ഗ്രാമത്തിലെ മലയോര മേഖലയായ ജാബല്‍ അല്‍ ഷമാസിസില്‍ യിസ്രായേല്‍ കുടിയേറ്റക്കാര്‍ അനധികൃത ഔട്ട്പോസ്റ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയതായി പ്രദേശത്തെ ഇടവക വികാരി ഫാ. ബഷര്‍ ഫവാദ്ലെ പറഞ്ഞു.

തങ്ങളുടെ വീടുകള്‍ക്ക് തൊട്ടടുത്തായി യിസ്രായേലി കുടിയേറ്റക്കാരുടെ കേന്ദ്രം വരുന്നത് പ്രദേശവാസികളില്‍ ഭീതി പരത്തിയിട്ടുണ്ട്.

കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്.

അന്താരാഷ്ട്ര സമൂഹം വിശുദ്ധ നാട്ടിലെ ഈ ക്രിസ്തീയ സാന്നിദ്ധ്യം സംരക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും ഫാ. ഫവാദ്ലെ അഭ്യര്‍ത്ഥിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.