സ്ത്രീ മുന്നേറ്റം വേണ്ട, താലിബാന് 2.4 ദശലക്ഷം അഫ്ഗാന് പെണ്‍കുട്ടികളെ സ്കൂളില്‍നിന്നും പുറത്താക്കി
കാബൂള്‍: താലിബാന് അധികാരത്തില്‍ തിരിച്ചെത്തി അഞ്ചു വര്‍ഷത്തിനു ശേഷവും ഏകദേശം 2.4 ദശലക്ഷം അഫ്ഗാനിസ്ഥാന് പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരായ ലോകത്ത് ഏറ്റവും വലിയ തിരിച്ചടികളില്‍ ഒന്നാണിത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സെക്കന്‍ഡറി സ്കൂളുകളിലും സര്‍വ്വകലാശാലകളിലും പ്രവേശനം ഔദ്യോഗികമായി വലക്കപ്പെട്ടിട്ടുള്ള ഏക രാജ്യം ഇപ്പോള്‍ അഫ്ഗാനിസ്ഥാനാണെന്ന് യുനെസ്കോ പറഞ്ഞു.
യുനെസ്കോ ചൊവ്വാഴ്ച വീണ്ടു താലിബാനോട് വിദ്യാഭ്യാസം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു.
യു.എസും നാറ്റോയും 2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍നിന്ന് പിന്‍വാങ്ങിയതോടെ താലിബാന്റെ കൈകളില്‍ ഭരണം ലഭിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ചില വിദ്യാഭ്യാസ അവസരങ്ങള്‍ നിലനിര്‍ത്തണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ വാഗ്ദാനങ്ങള്‍ അപ്രത്യക്ഷമായി.
ആറാം ക്ളാസിനപ്പുറം പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് വിലക്കി. 2022 ഡിസംബറില്‍ നിരോധനം സര്‍വ്വകലാശാലകളിലേക്കും വ്യാപിപ്പിച്ചു.
സ്ത്രീകളെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള താലിബാന്റെ പദ്ധതിയാണിത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ഭരിച്ചിരുന്നപ്പോള്‍ പത്ത് ലക്ഷം പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നിരുന്നു. ആ പുരോഗതിക്കാണ് താലിബാന് തടയിട്ടത്.
താലിബാന് സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പരസ്യമായ യാത്രാ നിയന്ത്രണങ്ങളും, തൊഴില്‍, പൊതുയിടങ്ങളിലെ പങ്കാളിത്തം എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് വിവാദമായിരുന്നു.
വിദേശ സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍, മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസ നിരോധനങ്ങള്‍ പിന്‍വലിക്കാന്‍ താലിബാന് തയ്യാറായില്ല.

