ടി വിയ്ക്കു മുന്നില്‍ സമയം ചെലവഴിച്ചാല്‍ പ്രമേഹത്തിനു സാദ്ധ്യത
വാഷിംങ്ടണ്‍ : ടെലിവിഷനു മുന്നില്‍ സമയം ചെലവിടുന്നവര്‍ ശ്രദ്ധിക്കുക: അധികം വൈകാതെ പ്രമേഹം നിങ്ങളെ കീഴ്പ്പ്പെടുത്താന്‍ സാദ്ധ്യതയേറെയെന്നു പഠനം.
ദിവസവും ഒരു മണിക്കൂറെങ്കിലും ഇഷ്ടപ്പെട്ട പരിപാടി കാണാനായി ടിവിയ്ക്കു മുന്നില്‍ ഇരിക്കുന്നവര്‍ക്കാണ് പ്രമേഹത്തിന് സാദ്ധ്യത കൂടുതലെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
യു.എസ്.-ലെ 32-34 ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തിലാണ് തുടര്‍ച്ചയായി ടെലിവിഷനു മുന്നിലിരിക്കുന്നത് പ്രമേഹം ഉണ്ടാകാനുള്ള സാദ്ധ്യത മൂന്നു ശതമാനം കൂടുമെന്ന് കണ്ടെത്തിയതെന്ന് ഗവേഷണം നടത്തിയ പീറ്റ്സ് ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.
അതേസമയം ടിവിയ്ക്കു മുന്നിലെ തുടര്‍ച്ചയായുള്ള ഇരിപ്പൊഴിവാക്കിയാല്‍ പ്രമേഹ രോഗം വരുന്നതിന് തടയിടാനാകുമെന്ന് പഠനം പറയുന്നു.

