കൊളസ്ട്രോളും വ്യായാമവും

Breaking News Health Top News

കൊളസ്ട്രോളും വ്യായാമവും
കൊളസ്ട്രോള്‍ ഇന്ന് നല്ലൊരു ശതമാനം ആളുകളേയും വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുവാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.

 

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനായി ഒരിക്കല്‍ മരുന്ന് ഉപയോഗിച്ചു കഴിഞ്ഞാല്‍ ആദ്യം 6 ആഴ്ചയ്ക്കുശേഷവും പിന്നെ 3 മാസങ്ങള്‍ക്കുശേഷവും കൊളസ്ട്രോള്‍ പരിശോധന അത്യാവശ്യമാണ്. കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമായാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാവുന്നതാണ്.

 

അത് രോഗിയുടെ മറ്റ് അസുഖങ്ങള്‍ കണക്കിലെടുത്തുവേണം നിശ്ചയിക്കേണ്ടത്. അതുപോലെ പ്രത്യേകിച്ച് മറ്റ് അസുഖങ്ങളില്ലാതെ ദിവസേന വ്യായമവും ഭക്ഷണക്രമീകരണവും ചെയ്യുന്ന ആള്‍ക്ക് മരുന്നിന്റെ ഉപയോഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യാം.

 

ഏതൊരു ആള്‍ക്കും ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തുടക്കത്തില്‍ത്തന്നെ അമിതമായി വ്യായാമം ചെയ്യുന്നത് അത്ര നല്ലതല്ല. കഠിനമായ വ്യായാമം തുടര്‍ന്നാല്‍ സന്ധി വേദനയും പേശികള്‍ക്ക് ക്ഷീണവും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.