നൈജീരിയ: രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1484

Breaking News Global Top News

നൈജീരിയ: രണ്ടു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 1484
തരാബ: നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ നടത്തിവരുന്ന അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ചുള്ള അറിവ് നമ്മെ ഞെട്ടിക്കുന്നതാണ്.

 

വടക്കു കിഴക്കന്‍ നൈജീരിയായില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാമാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. കൂടാതെ ചില സംസ്ഥാനങ്ങളില്‍ കന്നുകാലികളെ മേയിക്കുന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളും ക്രൈസ്തവരെ കടന്നാക്രമിക്കുന്നു.

 

ബോക്കോഹറാം തീവ്രവാദികള്‍ ബോംബു സ്ഫോടനം നടത്തിയും വെടിവെച്ചുമാണ് കൊല്ലുന്നതെങ്കില്‍ മറ്റു ഗോത്രക്കാര്‍ വെടിവെച്ചും, വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തുന്നത്.

 

ദി നൈജീരിയ കൊണ്‍ഫ്ലീറ്റ് സെക്യൂരിറ്റി അനാലിസിസ് നെറ്റ് വര്‍ക്ക് എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2013 ഡിസംബര്‍ മുതല്‍ 2015 ജൂലൈ വരെ തരാബ സംസ്ഥാനത്തു മാത്രം 1484 ക്രൈസ്തവര്‍ മുസ്ലീങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

 

ഇതില്‍ 532 പേര്‍ പുരുഷന്മാരും 507 സ്ത്രീകളും, 445 കുട്ടികളുമാണ്. കൂടാതെ 2388 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇവരില്‍ പുരുഷന്മാര്‍ 1069, സ്ത്രീകള്‍ 817, കുട്ടികള്‍ 507 പേരാണ്. കൂടാതെ 171 ചര്‍ച്ചുകള്‍ , 314 വീടുകള്‍ എന്നിവ പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടു.

Leave a Reply

Your email address will not be published.