പ്ലസ്റ്റിക് തിന്നുന്ന പുഴുക്കളെ ഗവേഷകര്‍ കണ്ടെത്തി
ബെയ്ജിംഗ്: നവ ലോകത്തിനു പുത്തന്‍ പ്രതീക്ഷ ഉയര്‍ത്തി പ്ലസ്റ്റിക് മാലിന്യങ്ങളില്‍നിന്നും മോചനത്തിനു വഴി തെളിയുന്നു.
ലോകത്തെ വീര്‍പ്പുമുട്ടിക്കുന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങളില്‍നിന്നും രക്ഷ നേടാനുള്ള മാര്‍ഗ്ഗത്തിനാണ് ശാസ്ത്ര ലോകം വഴി കണ്ടെത്തിയത്. പ്ലാസ്റ്റിക് തിന്നുന്ന പുഴുക്കളെ കണ്ടെത്തിയതാണ് നമുക്ക് ആശ്വാസം നല്‍കുന്നത്.
പ്ലാസ്റ്റിക്കിന്റെ പൊടി പോലുമില്ലാതെ പുഴുക്കള്‍ നശിപ്പിക്കും. ചൈനയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍ . എന്വിറോണ്മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഒരു തരം മഞ്ഞ പുഴുക്കള്‍ക്കാണ് (യെല്ലോ മീത്സ് വേംസ്) പ്ലാസ്റ്റിക്കിനെ തിന്നാനുള്ള സവിശേഷമായ കഴിവുണ്ടെന്ന് ശസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും കാഠിന്യമുള്ള പോളിസ്റ്ററേനിനെപ്പോലും തിന്നാനുള്ള കഴിവ് ഈ പുഴുക്കള്‍ക്കുണ്ട്.
പുഴുക്കള്‍ അകത്താക്കുന്ന പ്ലസ്റ്റിക് അവയുടെ പോഷണമായ കാര്‍ബണ്‍ഡൈഓക്സൈഡായി മാറുന്നു.