ഓര്‍ക്കുക പപ്പായയുടെ കുരുവിന് ഏറ്റവും ഔഷധ ഗുണം

Breaking News Health

ഓര്‍ക്കുക പപ്പായയുടെ കുരുവിന് ഏറ്റവും ഔഷധ ഗുണം
പപ്പായ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല.

 

പഴുത്ത പപ്പായ കഴിക്കുവാനായി എല്ലാവരും ആദ്യം ചെയ്യുന്നത് അതിന്റെ തൊലി ചെത്തിക്കളഞ്ഞശേഷം കഴുകി കഷണങ്ങളാക്കിയശേഷം അതിന്റെ കുരു എല്ലാം കളയുകയാണ് പതിവ്. ഓര്‍ക്കുക കുരു കളയുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് അതിന്റെ ഔഷധ ഗുണം അറിയാതെ നീക്കം ചെയ്യുന്നു എന്നതാണ്.

 

എന്നാല്‍ ഔഷധഗുണമുള്ള ഭാഗം കുരുവാണെന്ന് അധികം ആര്‍ക്കും അറിയില്ല എന്നതുതന്നെയാണ് കാരണം. ക്യാന്‍സറിനെ പ്രതിരോധിക്കുകയും, ലിവര്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ പടരുന്നതു തടയുവാനുള്ള പപ്പായയുടെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

 

പപ്പായയുടെ കുരു കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമായിട്ടുള്ള കാര്യം. പ്രോട്ടിനിനാല്‍ സമ്പന്നമായ പപ്പായയുടെ കുരു ദഹന പ്രക്രീയയ്ക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള ഏറ്റവും നല്ല പോഷകാഹാരം കൂടിയാണിത്.

 

ലുക്കീമിയ, ശ്വാസകോശ ക്യന്‍സര്‍ തുടങ്ങിയവയെ പ്രധിരോധിക്കാനും ഈ ഔഷധത്തിനു കഴിയും. ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും. പപ്പായയുടെ കുരു കഴിക്കാന്‍ അല്പം ചവര്‍പ്പുള്ളതാണ്. അതിനു പരിഹാരമുണ്ട്. പപ്പായ കുരു ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചുവെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

 

പഴുത്ത പപ്പായയുടെ കുരുവാണ് ഇതിന് ഉപയൊഗിക്കേണ്ടത്. രാവിലെ ഒരു ഗ്ലാസ് ചെറു ചൂടു വെള്ളത്തില്‍ ഒരു സ്പൂണ്‍ കുരു പൊടിച്ചത് ചേര്‍ത്ത് നാരങ്ങായുടെ നീര് കലര്‍ത്തി ആഹാരത്തിനു മുമ്പുതന്നെ ഇത് കഴിച്ചാല്‍ കരളിനെ ദിനമ്പ്രതി ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്ട്രോള്‍ കുറയ്ക്കാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇതിനു കഴിയും.

Leave a Reply

Your email address will not be published.