തീവ്രവാദി ആക്രമണങ്ങള്‍: നൈജീരിയയില്‍ 70 ചര്‍ച്ചുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായി
ബോര്‍ണോ: ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് സെന്‍ട്രല്‍ നൈജീരിയായിലെ പീഠഭൂമിയിലെ 70 പള്ളികള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരായെന്നു ക്രിസ്ത്യന്‍ സംഘടന.
ഫുലാനി ഇടയന്മാരും മറ്റു ഭീകരരും നടത്തിയ ആക്രമണങ്ങള്‍ പീഠഭൂമിയിലെ മാംഗു, ബോക്കോസ് കൌണ്ടികളിലെ 70 സഭകളിലെ ശുശ്രൂഷകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായെന്നു ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സിന്റെ (സിഒസിഐഎന്‍) പ്രസിഡന്റ് നാ ആമോസ് മെഹ്സോ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷം ക്രിസ്തുമസ് സീസണില്‍ ആക്രമണങ്ങള്‍ സഭകളെ നേരിട്ടു ബാധിച്ചു. ഞങ്ങളുടെ അംഗങ്ങള്‍ കൊല്ലപ്പെട്ടു. ആളുകള്‍ പൊതുവായി കൊല്ലപ്പെട്ടു. അവരുടെ വീടുകള്‍ നഷ്ടപ്പെട്ടു. പലര്‍ക്കും ഇത് വലിയ ആഘാതമായി. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല പാസ്റ്റര്‍ മെഹ്സോ പറഞ്ഞു.
ഞങ്ങള്‍ ഒറ്റപ്പെട്ടു. പക്ഷെ ഞങ്ങള്‍ക്ക് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വന്നു. ദുരിതത്തിനിടയിലും ആന്തരീകമായി കുടിയിറക്കപ്പെട്ടവരുടെ ക്യാമ്പുകളില്‍ ക്രിസ്തുമസ് ആഘോഷിച്ചു. മാംഗു പ്രദേശത്ത് മാത്രം ആക്രമണങ്ങള്‍ മൂലം കുറഞ്ഞത് 40 ആരാധനാലയങ്ങളെങ്കിലും അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി.
ഞങ്ങളുടെ സഭയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും കുടിയിറക്കപ്പെട്ടു. അവരില്‍ പലരും പുറത്തുള്ള ക്യാമ്പുകളില്‍ താമസിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും ജീവിതം മുന്നോട്ടു നയിക്കാനായി സഹായം കണ്ടെത്താനും മറ്റും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ആരാധനാലയങ്ങളും വീടുകളും തീവ്രവാദികള്‍ കത്തിച്ചു.
കര്‍ഷകരായ ക്രൈസ്തവരില്‍ ഭൂരിഭാഗത്തിനും അവരുടെ കൃഷിടിയങ്ങളിലേക്കു പോകാനോ ജോലി ചെയ്യാനോ വിളവുകളെടുക്കാനോ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സായുധരായ തീവ്രവാദികള്‍ ആക്രമിക്കുകയാണ്.