സ്കൂളുകളില്‍ ഹൈന്ദവ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഢ് ഹൈക്കോടതി

സ്കൂളുകളില്‍ ഹൈന്ദവ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഢ് ഹൈക്കോടതി

Breaking News India

സ്കൂളുകളില്‍ ഹൈന്ദവ പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഢ് ഹൈക്കോടതി

ബിലാസ്പൂര്‍: സര്‍ക്കാര്‍ സ്കൂളുകളില്‍ സരസ്വതി വന്ദനം, ഗായത്രീ മന്ത്രം, ഗുരു മന്ത്രം മറ്റ് ഹിന്ദു പ്രാര്‍ത്ഥനകള്‍ എന്നിവ നിര്‍ബന്ധമാക്കിയ ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതി. ഹിന്ദു പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന നിര്‍ണ്ണായക ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു.

ജൂലൈ രണ്ടാം വാരം ആരംഭിക്കുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ഹിന്ദു മത വിഭാഗത്തിലെ പ്രാര്‍ത്ഥനകള്‍ നടത്തണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്.

വിദ്യാഭ്യാസ ബോര്‍ഡും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഇത് ചോദ്യം ചെയ്തുകൊണ്ട് ഛത്തീസ്ഗഢ് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുള്‍ സലാം റിഡ്ജി, മുന്‍ ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ മഹോത്ര ഛബ്ദ, ബിലാസ്പൂര്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഷഫ്ത് അഹമ്മദ് എന്നിവര്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.

ഹിന്ദു പ്രാര്‍ത്ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളെ ഏതെങ്കിലും തരത്തില്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചാല്‍ കോടതിയെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.