മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

Asia Breaking News Europe

മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ ജീവിതത്തില്‍ മതത്തിനും പ്രാര്‍ത്ഥനയ്ക്കും വളരെ പ്രാധാന്യം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഉള്ളവരിലുണ്ടെന്ന് പഠനം.

42 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് മതം തങ്ങള്‍ക്ക് മുക്തിപരമായി നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്നത്. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഗവേഷകനായ ജോനാഥാന്‍ ഇവാന്‍സ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തലുകള്‍ ഓഗസ്റ്റ് 9-നു വെളിപ്പെടുത്തി.

എസ്തോണിയ, ചെക്ക് റിപ്പബ്ളിക്, ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്‍ഡ്, യു.കെ., സ്വീഡന്‍, ലാത്വിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വ്വേയില്‍ പങ്കെടുത്ത മുതിര്‍ന്നവരില്‍ 10 ശതമാനമോ അതില്‍ താഴെയോ മാത്രം മത വിദ്യാഭ്യാസത്തിന്റെ മുന്‍ഗണന പ്രസ്താവിച്ചിട്ടുള്ളു.

മറു ഭാഗത്ത് സബ് സഹാറന്‍ ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും യൂറോപ്യന്‍ന്മാരേക്കാള്‍ വലിയ വ്യത്യാസമാണ് കാണുന്നത്. തങ്ങളുടെ മതം, പ്രാര്‍ത്ഥന എന്നിവയുടെ പ്രാധാന്യതയില്‍ വിശ്വസിക്കുന്നതായി കണ്ടെത്തി.

സെനഗല്‍, മാലി, ടാന്‍സാനിയ, ഗിനിയ ബിസിവു, റൂവണ്ട എന്നിവിടങ്ങളില്‍ കുറഞ്ഞത് 90 ശതമാനം മുതിര്‍ന്നവരും ഇക്കാര്യം സാക്ഷീകരിക്കുന്നു. മിക്ക രാജ്യങ്ങളിലും 80 ശതമാനത്തിനു മേല്‍ ആളുകള്‍ തങ്ങളുടെ മത വിദ്യാഭ്യാസം കൂടുതലാണെന്ന് പ്രതികരിച്ചു.