ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം

ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം

Breaking News India Top News

ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യാപാര സംഘടനയായ അബോച്ചം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് ഏകദേശം 50,000 ടണ്‍ സ്വര്‍ണ്ണമെന്ന് റിപ്പോര്‍ട്ട് .

ഇതിന്റെ ഇന്നത്തെ വിപണി മൂല്യം ഏകദേശം 10 ലക്ഷ കോടി ഡോളര്‍ (ഏകദേശം 530 ലക്ഷം കോടി രൂപ). ഏറ്റവും വലിയ 10 കേന്ദ്ര ബാങ്കുകളുടെ ആകെ സ്വര്‍ണ്ണ ശേഖരത്തേക്കാള്‍ കൂടുതലാണ്.

ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണമെന്നത് ലോകത്തെത്തന്നെ അമ്പരപ്പുളവാക്കുന്നു.

ഈ സമ്പത്ത് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ഇന്ത്യയുടെ വിദേശ കടം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ കൈവശം നിലവില്‍ 880.35 ടണ്‍ സ്വര്‍ണ്ണമാണുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.