സാമുവല്‍ പാറ്റിയുടെ വധം; നുണ പ്രചരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ കുറ്റ സമ്മതം

സാമുവല്‍ പാറ്റിയുടെ വധം; നുണ പ്രചരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ കുറ്റ സമ്മതം

Breaking News USA

സാമുവല്‍ പാറ്റിയുടെ വധം; നുണ പ്രചരിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ കുറ്റ സമ്മതം
പാരീസ്: ഫ്രാന്‍സില്‍ മതനിന്ദ ആരോപിക്കപ്പെട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ധ്യാപകന്‍ സാമുവേല്‍ പാറ്റിയെക്കുറിച്ച് നുണ പ്രചരിപ്പിച്ചിരുന്നുവെന്ന് വിദ്യാര്‍ത്ഥിനിയുടെ കുറ്റ സമ്മതം.

സാമുവല്‍ കൊല്ലപ്പെടുന്നതിനു മുമ്പായി അദ്ദേഹത്തെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചതായി 13 വയസ്സുള്ള പെണ്‍കുട്ടി വെളിപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ്സിനിടെ സാമുവല്‍ പാറ്റി പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ കാണിച്ചുവെന്നും മുസ്ളീം വിദ്യാര്‍ത്ഥികളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നേരത്തെ സ്വന്തം പിതാവിനോടു പറഞ്ഞിരുന്നു.

ഇതിനെത്തുടര്‍ന്ന് പിതാവ് അദ്ധ്യാപകനെതിരെ പരിതാ നല്‍കുകയും ഓണ്‍ലൈനില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. അദ്ധ്യാപകന്റെ പേരു വിവരങ്ങളും പരസ്യമാക്കി.

ഒക്ടോബറില്‍ ചെചന്‍ വംശജനായ അബ്ദുള്ളാക്ക് അഡോറോവ് എന്ന പതിനെട്ടുകാരനാണു സാമുവേലിനെ സ്കൂളിനു സമീപം കഴുത്തറത്തു കൊന്നത്. അദ്ധ്യാപകനെതിരായ ഓണ്‍ലൈന്‍ പ്രചാരണത്തിനു കൊലപാതകവുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു. സാമുവേല്‍ പാറ്റി തന്റെ ക്ലാസ്സില്‍ കാര്‍ട്ടൂണുകള്‍ കാണിക്കുകയും വികാരം വ്രണപ്പെടുമെന്നു തോന്നുന്നവര്‍ക്കു നോക്കാതിരിക്കാമെന്നു പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ക്ലാസ്സില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. പതിവായി ക്ലാസ്സിലെത്താത്ത കാരണത്താല്‍ ഇതിനു തലേദിവസം കുട്ടിയെ സ്കൂളില്‍നിന്നു സസ്പെന്‍ഡു ചെയ്തിരുന്നു. പിതാവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണു നുണ പറഞ്ഞതെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കുകയായിരുന്നു.