ഇമാമിന്റെ ഭാര്യ ക്രിസ്തുവിങ്കലേക്കു വന്നതിന് 3 പെണ്‍കുട്ടികളെ ഉപദ്രവിച്ചു

ഇമാമിന്റെ ഭാര്യ ക്രിസ്തുവിങ്കലേക്കു വന്നതിന് 3 പെണ്‍കുട്ടികളെ ഉപദ്രവിച്ചു

Africa Breaking News

ഇമാമിന്റെ ഭാര്യ ക്രിസ്തുവിങ്കലേക്കു വന്നതിന് 3 പെണ്‍കുട്ടികളെ ഉപദ്രവിച്ചു
കമ്പാല: ഉഗാണ്ടയില്‍ മുസ്ളീം ഇമാമിന്റെ ഭാര്യ രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ സ്വീകരിച്ചതിന് പ്രതികാരമായി സഭയിലെ ചര്‍ച്ച് പാസ്റ്ററുടെ ബന്ധുക്കളായ 3 പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി.

പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കിസിസി ജില്ലയിലെ മുമ്പാസ ഗ്രാമത്തില്‍ ഫെബ്രുവരി 16-നായിരുന്നു സംഭവം. ചര്‍ച്ചിന്റെ പാസ്റ്ററുടെ പ്രവര്‍ത്തന ഫലമായി മോസ്ക്കിലെ ഇമാമിന്റെ ഭാര്യ മറിയം മബബു ജനുവരി 30-ന് രക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 6-ന് സ്നാനമേറ്റു.

ഇതില്‍ പ്രകോപിതനായി ഇമാം ചര്‍ച്ചില്‍ ആരാധന നടക്കുന്ന സമയത്ത് ഒരു മുസ്ളീമീനെ പറഞ്ഞുവിടുകയും ഉടന്‍തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് പാസ്റ്ററെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു.

പിന്നീലെ പാസ്റ്റര്‍ക്ക് എതിരെ ഭീഷണി മുഴക്കി നിരവധി മെസ്സേജുകളും ഇമാം അയച്ചിരുന്നു. ഈ സംഭവത്തിനു രണ്ടു ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയത്.

മുസ്ളീം ഭൂരിപക്ഷ മേഖലയായ പടിഞ്ഞാറന്‍ ഉഗാണ്ടയില്‍ ഈ കഴിഞ്ഞ നവംബറില്‍ 41 കാരനായ ഒരു ഇമാം ക്രിസ്തുവിങ്കലേക്കു വന്നിരുന്നു. ഇദ്ദേഹത്തെ ആക്രമിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തിരുന്നു.