മഡുറോയുടെ അറസ്റ്റ്: വെനിസ്വേലന്‍ സുവിശേഷകര്‍ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു
കാരക്കാസ്: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ലോറാസിനെയും അമേരിക്ക പിടികൂടി അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് ലോകം ഞെട്ടലില്‍ കഴിയുന്നതിനിടെ വെനിസ്വേലയിലെ സുവിശേഷ നേതാക്കള്‍ ലോകത്തിലെ ദൈവജനത്തിന്റെ ശക്തമായ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു.
ശനിയാഴ്ച പുലര്‍ച്ചെ രാജ്യ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ നിരവധി ആക്രമണങ്ങള്‍ക്കുശേഷമാണ് സോഷ്യലിസ്റ്റ് നേതാവ് നിക്കോളാസിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തത്.
ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഫ്ളോറിജയിലെ മാര്‍-എ-ലാഗോയിലെ വസതിയിലുള്ള ട്രംപ് ഈ ഓപ്പറേഷനെ ബുദ്ധിമാനായ ഓപ്പറേഷന് എന്നാണ് വിശേഷിപ്പിച്ചത്.
ഇരുവരെയും രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോയത് രാജ്യത്തിലെ പൌരന്മാരെ അമ്പരിപ്പിച്ചു. ഇതേത്തുടര്‍ന്ന് ജനം തെരുവിലിറങ്ങി. വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്.
വെനിസ്വേലയിലെയും വിദേശങ്ങളിലെയും സുവിശേഷ നേതാക്കള്‍ സംഭവങ്ങളോട് ജാഗ്രതയോടെ പ്രതികരിക്കുകയും പ്രാര്‍ത്ഥനയ്ക്കായി ആഹ്വാനം ചെയ്യുകയും ചെയ്തു.
വെനിസ്വേലയിലെ ഇവാഞ്ചലിക്കല്‍ കൌണ്‍സിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് ജി പിനേറോ ഒപ്പിട്ട ഒരു പ്രസ്താവനയില്‍ സംഘടന രാഷ്ട്രത്തോടുള്ള ആശങ്കകള്‍ പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥനയ്ക്കും സമാധാനം സുഗമമാക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആഹ്വാനം ചെയ്തു.
അതിനിടെ യു.എസിലെ ഫ്ളോറിഡയില്‍ പ്രവാസത്തില്‍ കഴിയുന്ന വെനിസ്വേലന്‍ നേതാവും മാര്‍ച്ച് ഫോര്‍ ജീസസിന്റെ സ്ഥാപകനുമായ അരിസ്റ്റോട്ടെ ലെസ് ലോപ്പസ് മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് മാറ്റിയതിനെ ദൈവിക ഇടപെടലായും ദീര്‍ഘകാലമായി കഷ്ടപ്പെടുന്ന ഒരു രാഷ്ട്രത്തിനായുള്ള നീതിയുടെ പൂര്‍ത്തീകരണം എന്നും വിശേഷിപ്പിച്ചു

