യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം

Breaking News Middle East

യിസ്രായേലില്‍ യഹൂദ ക്രിസ്ത്യന്‍ സഭാ ഹാളില്‍ യാഥാസ്ഥികരുടെ ആക്രമണം
യെരുശലേം: യിസ്രായലില്‍ യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്ന പ്രാര്‍ത്ഥനാലയത്തില്‍ യാഥാസ്ഥിതികരായ യഹൂദന്മാരുടെ അതിക്രമം.

യിസ്രായേലിലെ 6-ാമത്തെ ഏറ്റവും വലിയ നഗരമായ അഷ് ദോദിലെ ബേത്ത് ഹല്ലേല്‍ (ഹൌസ് ഓഫ് പ്രെയ്സ്) ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് രണ്ടു യഹൂദ യാഥാസ്ഥിതികരായ രണ്ടു പേര്‍ സ്രേ പെയിന്റുകൊണ്ട് അധിക്ഷേപിച്ച് എഴുതിയത്.

“മിഷണറിമാര്‍ രാജ്യത്തിന് അപകടം” തുടങ്ങിയ വാചകങ്ങളാണ് ആരാധനാലയത്തിന്റെ മുമ്പിലും വശങ്ങളിലുമായി കാണുന്ന ഗ്ളാസ്സ് വാതിലുകളില്‍ എഴുതിയത്.

300 അംഗങ്ങളുള്ള സഭയാണ് ബേത്ത് ഹല്ലേല്‍ സഭ. എല്ലാവരും യഹൂദ മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരാണ്. ഇവരെ പൊതുവേ മെസ്സയാനിക് ജ്യൂസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

തങ്ങള്‍ ഇവിടെവന്ന മിഷണറിമാരല്ലെന്നും യിസ്രായേല്‍ രാജ്യത്തിലെ സ്വന്തം പൌരന്മാരാണെന്നും സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ യിസ്രായേല്‍ പോച്ചറ്റര്‍ സംഭവത്തോടു പ്രതികരിച്ചു. നേരത്തെതന്നെ ആക്രമണ ഭീഷണിയുള്ളതിനാല്‍ സി.സി. ക്യാമറ സ്ഥാപിച്ചിരുന്നു.

ആക്രമിക്കപ്പെട്ട വീഡിയോ കണ്ട പാസ്റ്ററും സഭയും പോലീസില്‍ പരാതി നല്‍കിയില്ല. എല്ലാം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയാണ്. രാജ്യത്ത് യഹൂദ മത തീവ്രവാദികള്‍ ക്രൈസ്തവരെ ആക്രമിക്കുന്നത് പതിവാണ്.