ഇന്ത്യയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നുമില്ല, കുറയുന്നുമില്ല

Breaking News India

ഇന്ത്യയില്‍ അര്‍ബുദ രോഗികള്‍ കൂടുന്നുമില്ല, കുറയുന്നുമില്ല
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രായപരിധി ബന്ധിതമായ അര്‍ബുദ രോഗ നിരക്ക് വര്‍ദ്ധിക്കുന്നില്ലെന്നു പഠനം.

അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ശരാശരി നിരക്കില്‍ 26 വര്‍ഷമായി മാറ്റം ഉണ്ടാകുന്നില്ലെന്നാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നൂറോളം മെഡിക്കല്‍ വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ശരാശരി ഇന്ത്യാക്കാരുടെ ആയുര്‍ ദൈര്‍ഘ്യം കൂടിയതും അര്‍ബുദ നിരക്ക് വര്‍ദ്ധിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പഠനം പറയുന്നു. 1990-2018-വരെയുള്ള കാലഘട്ടമാണ് പഠനനത്തിനു വിധേയമാക്കിയത്. ഗര്‍ഭാശയ അര്‍ബുദം ഒഴികെ മറ്റു കാന്‍സറുകളുടെ എണ്ണം മിസോറാമിലൊഴികെ ഇന്ത്യയില്‍ കുറഞ്ഞു വരികയാണ്.

എന്നാല്‍ അര്‍ബുദ മരണങ്ങളില്‍ കുറവില്ല. ഇതിനു കാരണമായി വിലയിരുത്തുന്നത് അര്‍ബുദ ബാധ നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നോ, ചികിത്സാ ചെലവ് വര്‍ദ്ധിക്കുന്നുവെന്നതോ ആണ്. നിലവില്‍ അതിജീവന നിരക്ക് 30 ശതമാനത്തിലാണ് ഉള്ളത്.

രോഗബാധിതര്‍ ചികിത്സയ്ക്കായി എത്തുന്നത് മൂന്നാമത്തേതോ, നലാമത്തേതോ ഘട്ടത്തിലാണ്. അര്‍ബുദം നേരത്തെ കണ്ടെത്തുകയാണെങ്കില്‍ 80 ശതമാനവും ഭേദമാക്കുവാന്‍ കഴിയും.