കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

Africa Asia Breaking News

കെനിയയില്‍ രണ്ടു ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
ഗാരിസ്സ: കെനിയയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ ഗാരിസ്സയില്‍ രണ്ടു ബസ് യാത്രക്കാരായ ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി.

സെപ്റ്റംബര്‍ 14-ന് വെള്ളിയാഴ്ച പകല്‍ ഗാരിസ്സയിലേക്കു വരികയായിരുന്ന ബസ് 7-ഓളം വരുന്ന അല്‍ഷബാബ് തീവ്രവാദി സംഘത്തില്‍പ്പെട്ട ആയുധ ധാരികള്‍ തടഞ്ഞു നിര്‍ത്തി ബസ്സിലുള്ളവരോട് മുസ്ളീങ്ങള്‍ അല്ലാത്തവരുണ്ടോ എന്നു ചോദിച്ചു.

യാത്രക്കാരില്‍ 3 പേര്‍ ക്രിസ്ത്യാനികളാണെന്നു സംശയിച്ച തീവ്രവാദികള്‍ അവരോടു ഇസ്ളാമിക സൂക്തങ്ങള്‍ ചൊല്ലാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ക്കു കഴിഞ്ഞില്ല. ഉടന്‍തന്നെ തീവ്രവാദികള്‍ രണ്ടു വിശ്വാസികളെയും ബന്ധിച്ചശേഷം കൊലപ്പെടുത്തി തങ്ങളുടെ തീവ്ര മതനിയമം നടപ്പിലാക്കുകയായിരുന്നു.

ഫെഡ്രിക് നഗായി, ഒക്കോത്ത് എന്നിവരായിരുന്നു കൊല്ലപ്പെട്ടവര്‍ ‍. ഒരാള്‍ ബസ് മെക്കാനിക്കും രണ്ടാമത്തെ ആള്‍ കൂലിവേലക്കാരനുമായിരുന്നു. ഇവര്‍ മസലാനിയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കെനിയ സോമാലിയ അതിര്‍ത്തിയില്‍ ശക്തമായ സാന്നിദ്ധ്യമുള്ള തീവ്രവാദി സംഘടനയാണ് അല്‍ ഷബാബ്. ഇവര്‍ നേരത്തെ പലപ്പോഴായി നൂറുകണക്കിനു ക്രൈസ്തവരെ കൊലപ്പെടുത്തിയിട്ടുണ്ട്.