ഇഞ്ചി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണം
ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍ ഏറെയാണെന്ന് പരിചയപ്പെടുത്തേണ്ടതില്ലല്ലൊ. എന്നാലും അത് ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് നല്ലതാണ് ഇഞ്ചി. ദിവസവും 3 ഗ്രാം ഇഞ്ചി കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയും. ഹൈപ്പര്‍ ടെന്‍ഷന്‍ , സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇതു മൂലം സാധിക്കും.
ജലദോഷം തടയും: ജലദോഷം, മൂക്കടപ്പ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്റി ഓക്സിഡന്റ് ഇന്ഫെക്ഷനുകള് തടയും.
തലകറക്കം തടയും: ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതിയാകും.
ദഹനക്കേടിന് ഉത്തമം: വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്ക് ഇഞ്ചിയും ഉപ്പും ചേര്‍ത്തു കഴിച്ചാല്‍ മതിയാകും.
മൈഗ്രെയിന് ആശ്വാസം: മൈഗ്രെയ്ന് പോലുള്ള രോഗങ്ങള്‍ക്ക് ഇഞ്ചി വല്ലതാണ്. സുമാട്രിയാന് എന്ന മൈഗ്രെയ്നിന്റെ മരുന്നിനു തുല്യമായ ഫലമാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കുള്ളത്.
ശരീരഭാരം കുറയ്ക്കുന്നു: ഇഞ്ചി ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ശരീര ഭാരം കുറയുന്നു. ദഹനം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഇഞ്ചി രാവിലെ വെറും വയറ്റില്‍ വെറുതെ കഴിച്ചാല്‍പ്പോലും 40 കലോറിയോളം കൊഴുപ്പ് കത്തുമത്രെ.

