എജി മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 17 മുതല്‍

Breaking News Convention

എജി മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 17 മുതല്‍
പുനലൂര്‍ : എജി മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 17-22 ഞായര്‍ വരെ പുനലൂര്‍ എജി ഗ്രൗണ്ടില്‍ നടക്കും. സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. സാമുവേല്‍ ഉദ്ഘാടനം ചെയ്യും.
രാത്രി യോഗങ്ങള്‍ക്കു പുറമേ 17 ചൊവ്വാ രാവിലെ 9.30 മുതല്‍ 5 വരെ കോണ്‍ഫ്രന്‍സും, ബുധന്‍ വ്യാഴം ദിവസങ്ങളില്‍ രാവിലെ ശുശ്രൂഷക സമ്മേളനവും നടക്കും. വെള്ളി രാവിലെ 9 മുതല്‍ 1 വരെ മിഷന്‍ സമ്മേളനവും, ഉച്ചയ്ക്കു 2.30 മുതല്‍ 4.30 വരെ ഓര്‍ഡിനേഷനും, ശനി രാവിലെ സണ്ടേസ്കൂള്‍ വാര്‍ഷികവും, ഉച്ചകഴിഞ്ഞ് സിഎ സമ്മേളനവും നടക്കും.

 

ഞായര്‍ പൊതുയോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. ജനറല്‍ കണ്‍വന്‍ഷന്റെ ആഴ്ചയില്‍ പ്രാദേശിക സഭകളില്‍ പ്രത്യേക യോഗങ്ങള്‍ ആരും നടത്തരുതെന്നും മുഴുവന്‍ സഭാ ജനങ്ങളും ജനറല്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കണമെന്നും സൂപ്രണ്ട് പാസ്റ്റര്‍ ടി.ജെ. ശാമുവേല്‍ ‍, സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ്, ട്രഷറര്‍ പാസ്റ്റര്‍ എ. രാജന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 
ഡിസ്ട്രിക്ട് ട്രഷററ് പാസ്റ്റര്‍ എ. രാജന്‍ ജനറല്‍ കോ-ഓര്‍ഡിനേറ്ററായുള്ള വിപുലമായി കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പാസ്റ്റര്‍മാരായ എ. ഷാജി, പി.കെ. യേശുദാസ്, ജോസ് ടി. ജോര്‍ജ്ജ്, ടി. ഫിലിപ്പ്, ഒ. സജിമോന്‍ ‍, സജി. ടി. ഏബ്രഹാം, ബി.സി. ചന്ദ്രന്‍ ‍, ബ്ലസ്സന്‍ ജോണ്‍ ‍, ഏബ്രഹാം തോമസ്, ഡി. ജോയി, കെ. വൈ. വില്‍ഫ്രെഡ് രാജ്, കെ.എസ്. സുരേഷ്, മാത്യൂസ് കോശി, ടി.ഒ. പത്രോസ്, ജോസഫ് കുര്യന്‍ ‍, ടി.എസ്. സ്റ്റ്യുവര്‍ട്ട്, ഷാബു ജോണ്‍ ‍, ബിജി ഫിലിപ്പ് തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.

മീഡിയാ കമ്മറ്റിയംഗങ്ങളായി ഷാജന്‍ ജോണ്‍ ഇടയ്ക്കാട്, പാസ്റ്റര്‍ സാം യു.
ഇളമ്പല്‍ ‍, പാസ്റ്റര്‍ ജോണ്‍സണ്‍ ശാമുവേല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published.