ഭക്ഷണം കിട്ടിയില്ലെങ്കില്‍ ശത്രുക്കളെ ഭക്ഷിക്കാന്‍ ഭീകരര്‍ക്കു നിര്‍ദ്ദേശം
ലണ്ടന്‍ : ഐ.എസ്. ഭീകരര്‍ക്ക് സംഘടന നല്കുന്ന നിര്‍ദ്ദേശങ്ങളിലൊന്നാണ് ഭക്ഷണം കിട്ടിയില്ലെങ്കില്‍ ശത്രുക്കളെ ഭക്ഷിക്കുകയെന്നത്.
‘ജിഹാദ്’ സമയത്ത് കഴിക്കാന്‍ ആഹാരം ലഭിക്കുന്നില്ലെങ്കില്‍ മുസ്ളീം വിശ്വാസികള്‍ അല്ലാത്തവരുടെയും, ശത്രുക്കളുടെയും ശരീരഭാഗങ്ങള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഐ.എസിന്റെ ഒരു പരിശീലന ക്യാമ്പില്‍നിന്നും കണ്ടെടുത്ത മാനുവലിലാണ് ഭീകര നിര്ദ്ദേശങ്ങളുള്ളതെന്ന് രാജ്യാന്തര മാദ്ധ്യമമായ ‘ഡെയ്ലി മെയില്‍ ’ റിപ്പോര്‍ട്ടു ചെയ്യുന്നു.
മകന്റെ ശരീര ഭാഗങ്ങള്‍ കഴിക്കാന്‍ മാതാവിനെ ഭീകരര്‍ നിര്‍ബന്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് ഭക്ഷിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ടത്രെ.

