ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി
തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഒരു ഭൂകമ്പത്തില്‍ ദൈവത്തിന്റെ കരത്തിന്റെ ശക്തി വെളിപ്പെട്ടതായി ചിലര്‍ കാണുന്നു.
യിസ്രായേലിനെതിരായി ഇറാന്റെയും ഹിസ്ബുള്ളയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ദിവസം തന്നെ തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഭൂകമ്പത്തെ കുറിക്കുന്ന കാര്യങ്ങള്‍ പ്രമുഖ പണ്ഡിതര്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയായി വ്യാഖ്യാനിക്കുന്നു.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ജൂലൈ 31-ന് ടെഹ്റാനില്‍ കൊലപ്പെടുത്തിയതു മുതല്‍ ഇറാന്റെയും അവരുടെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയുടെയും ആക്രമണത്തിനു യിസ്രായേല്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന സമയത്താണ് ഭൂകമ്പമെന്നത് ശ്രദ്ധേയം.
ഹനിയയുടെ വധത്തിനു പിന്നില്‍ യിസ്രായേല്‍ ആണെന്ന് പരക്കെ അനുമനിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഈ ഉത്തരവാദിത്വമൊന്നും ഏറ്റെടുത്തിരുന്നില്ല.
എന്നിരുന്നാലും ഈ കൊലപാതകത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി യിസ്രായേലിനെ ആക്രമിക്കുവാന്‍ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു.
തുടരുന്ന യഹൂദ കലണ്ടറിലെ റ്റിഷ ബിഎവി അല്ലെങ്കില്‍ എവി 9-ന് ഇസ്ളാമിക തീവ്രവാദി സംഘടന യിസ്രായേലിനെ ആക്രമിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടായിരിക്കാം പ്രതികരണം വൈകുന്നതെന്ന് ചിലര്‍ കരുതുന്നു.
തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 11.56-ന് ഹമാ നഗരത്തില്‍ റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തുടര്‍ ചലനങ്ങള്‍ ചൊവ്വാഴ്ച രാവിലെയും തുടര്‍ന്നു.
അയല്‍ രാജ്യമായ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലും ഭൂകമ്പം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ തകരുന്ന ശക്തമായ ഭൂകമ്പത്തെ ഭയന്ന് ജനങ്ങള്‍ തെരുവിലേക്കിറങ്ങി.
യഹൂദ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സിഇഒ ഡുവി ഹോണിംഗ് ജെരുശലേം പോസ്റ്റില്‍ സ്വര്‍ഗ്ഗം അയച്ചു; ദൈവിക സംരക്ഷണത്തിനുള്ള ഒരു അടയാളമോ? എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി.
ഡാലസ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസറായ മാര്‍ക്ക് ഹിച്ച്കേക്ക് തന്റെ പ്രതിവാര പോഡ്കാസ്റ്ററായ മാര്‍ക്കിംഗ് ദ എന്‍ഡ് ടൈംസ് -ല്‍ ആഗസ്റ്റ് 15-നു എഴുതി; ബൈബിളിലെ യെരുശലേം ദൈവാലയ കാലത്തെയും യഹൂദ ചരിത്രത്തില്‍ ദൈവത്തിന്റെ ഇടപെടലിനെപ്പറ്റിയും താരതമ്യം ചെയ്ത്.
കഴിഞ്ഞ ദിവസത്തെ ഭൂകമ്പം ദൈവത്തിന്റെ ഒരു ന്യായവിധിയായി വിവരിക്കുന്നു.