അമിതവണ്ണം കുറയ്ക്കാന്‍ 4 ഡയറ്റുകള്‍
ഫാസ്റ്റ് ഫുഡ് സംസ്കാകരം വളര്‍ന്നതോടുകൂടി അമിതവണ്ണം എന്ന ശാരീരിക പ്രകൃതി പലരെയും അലട്ടുന്നുണ്ട്. കൊച്ചു കുട്ടികള്‍ മുതിര്‍ന്നവര്‍ വരെ അമിതവണ്ണം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നുണ്ട്.
ഡയറ്റില്‍തന്നെ നമുക്ക് അമിതവണ്ണത്തെ തുരത്തുവാന്‍ കഴിയുമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. അവയില്‍ പ്രധാനപ്പെട്ട നാലു ഡയറ്റുകള്‍ ഇവയാണ്.
ഉലുവാ ചായ ഡയറ്റ്: പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, വിറ്റാമിന്‍ ബി, സി, എന്നിവ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പു തടയാനും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയേകാനും ഉലുവാ ചായ സഹായിക്കും.
സലാഡ് ഡയറ്റ്: സലാഡ് ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് വിശപ്പുള്ളതുകൊണ്ടു മാത്രമല്ല ശരീരത്തില്‍ ഊര്‍ജ്ജം കുറവുള്ളതുകൊണ്ടുകൂടിയുമാണ്. കലോറി കുറവുള്ള സലാഡുകള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ രണ്ടു പ്രശ്നങ്ങളും ഇല്ലാതാക്കാം.
കറുവാപട്ട ഡയറ്റ്: വിശപ്പുണ്ടാക്കുന്ന ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ നിയന്ത്രിക്കാന്‍ കറുവാപ്പട്ട സഹായിക്കും. മുക്കാല്‍ റ്റീസ്പൂണ്‍ കറുവാപ്പട്ട ദിവസവും കഴിച്ചാല്‍, ബ്ളഡ് ഷുഗര്‍, കൊളസ്ട്രോള്‍, ട്രൈഗ്ളിസറൈഡ് എന്നിവ നിയന്ത്രിക്കും.
ചില്ലിപ്പെപ്പര്‍ ഡയറ്റ്: ചില്ലിപെപ്പര്‍ അമിത വണ്ണം കുറയ്ക്കാന്‍ നല്ലൊരു ആഹാരമാണ്. പ്രഭാത ഭക്ഷണത്തിനു മുമ്പ് അല്‍പം ചില്ലി പെപ്പര്‍ കഴിക്കുക. അതിലടങ്ങിയിരിക്കുന്ന കാപ്പ്സെയിസില്‍ അമിത വിശപ്പ് തടയും.