വെണ്ടയ്ക്ക പ്രമേഹത്തിനും ആസ്മയ്ക്കും ഉത്തമം
നമ്മുടെ വീട്ടു വളപ്പിലെ സുപരിചിതമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാല്‍ ഇതിന്റെ ഗുണം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തവം. വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്കും, ആസ്മ രോഗികള്‍ക്കും ഉത്തമ ഔഷധമാണ്.
ഫൈബര്‍ , വിറ്റാമിന്‍ ബി, എ, കെ, കെ1, ബി6, മഗ്നേഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കായിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ നന്നായി സഹായിക്കുന്നു. അതുപോലെതന്നെ ആസ്മാരോഗികള്‍ക്കും ഭക്ഷണത്തില്‍ വെണ്ടയ്ക്കാ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്.
രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ വെണ്ടയ്ക്ക പാകം ചെയ്തല്ല ഉപയോഗിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ടു വെണ്ടയ്ക്ക അഗ്ര ഭാഗങ്ങള്‍ മുറിച്ചുമാറ്റി ഇട്ടു വെയ്ക്കുക. വെണ്ടയ്ക്കായില്‍ നിന്ന് ഊറി വരുന്ന കറ വെള്ളത്തില്‍ കലരാന്‍ വേണ്ടിയാണിത്.
മണിക്കൂറുകളോളം ഇങ്ങനെ വെള്ളത്തില്‍ കിടന്നശേഷം ആ വെള്ളം കുടിക്കുമ്പോള്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ദിവസവും ഇങ്ങനെ ചെയ്യുന്നത് വളരെ വല്ലതാണ്.

