ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

Breaking News West Asia

ഭൂമിയെ തണുപ്പിക്കാന്‍ യിസ്രായേല്‍ കമ്പനി: ദശലക്ഷക്കണക്കിന് കണികകള്‍ അന്തരീക്ഷത്തിലേക്ക് വിതറാന്‍ പദ്ധതി

യെരുശലേം: ആഗോള താപത്തെ ചെറുക്കാന്‍ യിസ്രായേലി ടെക് കമ്പനിയായ സ്റ്റാര്‍ഡെസ്റ്റ് സൊല്യൂഷന്‍സ് ഒരു വമ്പന്‍ പദ്ധതി നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനായി അന്തരീക്ഷത്തിലേക്കു ദശലക്ഷക്കണക്കിനു കണികകള്‍ വിതറിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്റ്റാര്‍ഡെസ്റ്റ് സൊല്യൂഷന്‍സ് അതിന്റെ ജിയോളജി എഞ്ചിനിയറിംഗ് കണങ്ങളുടെ ഘടന വളരെ രഹസ്യമായി സൂക്ഷിച്ചു വരുന്നു.

ഭക്ഷ്യവസ്തുക്കള്‍ക്ക് അഡിറ്റീവായ അമോര്‍ഫസ് സിലിക്ക, മുട്ടത്തോടുകളിലെയും ചുണ്ണാമ്പു കല്ലിലും കാണപ്പെടുന്ന കാല്‍സ്യം കാര്‍ബണേറ്റ് എന്നിവയില്‍നിന്നാണ് അവ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിവരം.

യിസ്രായേലിന്റെ ആണവ പദ്ധതിയിലെ മുന്‍ വ്യക്തികളാണ് കമ്പനി നയിക്കുന്നത്.

സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് ഭൂമിയ തണുപ്പിക്കുന്ന തരത്തില്‍ ഉയര്‍ന്ന ഉയരത്തില്‍ കണികകളെ ചിതറിപ്പിക്കുക എന്നതാണ് ആശയം.

ഇതുവരെ കമ്പനി തങ്ങളുടെ ലാബറട്ടറിയില്‍ മാത്രമേ പരീക്ഷിച്ചിരുന്നുള്ളു. സര്‍ക്കാരിന്റെ പങ്കാളിത്തത്തോടുകൂടി മാത്രമേ പുറത്ത് പരീക്ഷിക്കാവു എന്നാണ് കമ്പനി പറയുന്നത്.

ഇതിനായി പേറ്റന്റിനായി സമീപിച്ചിട്ടുണ്ട്. കമ്പനി രണ്ടുതരം കണികകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ആദ്യത്തേത് സൂര്യപ്രകാശത്തിന്റെ ഒരു ശതമാനം വരെ പ്രതിഫലിപ്പിക്കാന്‍ കഴിയും. രണ്ടാമത്തേത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.

അതില്‍ കൂടുതല്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.