മണിപ്പൂരിലെ സംഘര്‍ഷം: ബാപ്റ്റിസ്റ്റ് സഭാ നേതൃത്വം ഇടപെടുന്നു
ഇംഫാല്‍: മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബാപ്റ്റിസ്റ്റ് സഭാ നേതാക്കള്‍ മുന്നിട്ടിറങ്ങുന്നു.
പരസ്പരം പോരടിക്കുന്ന നാഗ, കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കൌണ്‍സില്‍ ഫോര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ നോര്‍ത്ത് ഈസ്റ്റ് (സിബിസിഎല്‍ഇഐ) മണിപ്പൂര്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ (എംബിസി) സംഘങ്ങള്‍ കാങ്പോയിലും മറ്റു സ്ഥലത്തും സന്ദര്‍ശനം നടത്തും.
നാഗ, കുക്കി വിഭാഗങ്ങളില്‍നിന്നുള്ള 38 പേരെ അടുത്തിടെ സായുധ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയിരുന്നു.
ഇതില്‍ 14 നാഗന്മാരെയും 16 കുക്കികളെയും വിവിധ ഘട്ടങ്ങളിലായി മോചിപ്പിച്ചിരുന്നു. എന്നാല്‍ നാഗ വിഭാഗത്തിലെ ആറു പേര്‍ ഇപ്പോഴും ബന്ദികളായി തുടരുകയാണ്.
അതുപോലെ കുക്കി വിഭാഗത്തിലെ 14 പേര്‍ ഇപ്പോഴും ബന്ദികളായി തുടരുന്നുവെന്നു അവരും വാദിക്കുന്നു.
സമാധാന ശ്രമങ്ങള്‍ക്ക് സഭാ നേതൃത്വം നല്‍കുന്ന സംഭാവനകളെ മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ് അഭിനന്ദിച്ചു.

