ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം, മര്‍ദ്ദനം: റിപ്പോര്‍ട്ട്

Breaking News Middle East Top News

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം, മര്‍ദ്ദനം: റിപ്പോര്‍ട്ട്
ലോകത്ത് വിവിധ രാഷ്ട്രങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന അതിക്രമങ്ങളും നിര്‍ബന്ധ മതപരിവര്‍ത്തന നീക്കവും വാര്‍ത്തകളായിക്കൊണ്ടിരിക്കുന്ന സമയമാണിത്.

 

എന്നാല്‍ 5 പ്രമുഖ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അതിക്രമങ്ങള്‍ മാത്രം വസ്തുനിഷ്ഠമായി വിലയിരുത്തി അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തു വിട്ടിരിക്കുന്നത്.

 

ഫെയ്ത്ത് ആന്റ് എ ഫ്യൂച്ചര്‍ എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടു പ്രകാരം ബര്‍മ്മ, ഇറാന്‍ ‍, മെക്സിക്കോ, നൈജീരിയ, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലെ നേര്‍ കാഴ്ചകളാണ് പുറം ലോകത്തെ അറിയിക്കുന്നത്. ഈ രാഷ്ട്രങ്ങളിലെ വളരെ പിന്നോക്കാവസ്ഥയില്‍ ജീവിക്കുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളിലെ കുട്ടികളെയാണ് മറ്റു മതക്കാരായ സ്കൂള്‍ അധികാരികളും മതസ്ഥാനങ്ങളും ചൂഷണം ചെയ്യുന്നത്.

 

ക്രിസ്ത്യന്‍ കുട്ടികളെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കാനായി ആകര്‍ഷിച്ച് അവരെ സ്ഥാപന ഉടമകളുടെ മത നിയമങ്ങള്‍ക്കുള്ളില്‍ തളച്ചിട്ട് ക്രൈസ്തവ വിശ്വാസം ത്യജിപ്പിക്കുകയാണ് രീതി. പലസ്ഥാപനങ്ങളിലും ക്രൈസ്തവ വിശ്വാസം ത്യജിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ക്കുന്നവരെ മര്‍ദ്ദിക്കുകയും, ഭീഷണിപ്പെടുത്തി മാനസികമായി തകര്‍ക്കുകയും ചെയ്യുന്നു. സ്ഥാപന ഉടമകളുടെ മതാനുഷ്ഠാനങ്ങള്‍ ചെയ്യുവാനായി നിര്‍ബന്ധിക്കുന്നു.

 

ബര്‍മ്മ-ബുദ്ധമത ഭൂരിപക്ഷ രാജ്യമാണ്. ഇവിടെ ബുദ്ധ സന്യാസികളുടെ സ്കൂളില്‍ പഠിക്കുന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബുദ്ധമതാചാരങ്ങള്‍ അനുഷ്ഠിക്കുവാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ടു ചെയ്യുന്നു. ഇറാനും പാക്കിസ്ഥാനും മുസ്ളീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. ഇവിടെയും ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയും മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടതായി വരുന്നു. മതപരിവര്‍ത്തനം നടത്തുവാനും ശ്രമം നടത്തുന്നു.

 

നൈജീരിയായില്‍ മുസ്ളീം ഭൂരിപക്ഷപ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്ക് ആശ്രയം ഇവരുടെ സ്ഥാപനങ്ങളാണ്. ഇവിടെയും സമാനമായ സ്ഥിതിവിശേഷണമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ മെക്സിക്കോയുടെ പ്രത്യേകത- റോമന്‍ കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണെന്നതാണ്.

 

ഇവിടത്തെ പ്രൊട്ടസ്റ്റന്റ് സഭകളും സുവിശേഷ വിഹിത സഭകളും കടുത്ത വിവേചനമാണ് നേരിടുന്നത്. ധാരാളം ആളുകള്‍ കത്തോലിക്കാ സഭ വിട്ട് പുറത്തു വരുന്നു. അവര്‍ക്ക് പീഠനങ്ങളാണ് നേരിടേണ്ടി വരുന്നത്. സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇത് കൂടുതലായും സഹിക്കുന്നത്.

Leave a Reply

Your email address will not be published.