ദൈവവഴി വിട്ട് ജീവിച്ച 19 കാരന് 2001 സെപ്റ്റംബര്‍ 11-നെ അതിജീവിച്ച് പാസ്റ്ററായ സാക്ഷ്യം
2001 സെപ്റ്റംബര്‍ 11 ലോകം ഒരിക്കലും മറക്കാത്ത ഒരു ഇരുണ്ട ദിനമാണ്. അമേരിക്കയുടെ പ്രൌഢി സൌധമായ ന്യുയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങള്‍ ബിന്‍ ലാദന്റെ തീവ്രവാദി സംഘടന വിമാന ആക്രമണത്തില്‍ തകര്‍ത്ത ദിവസം.
2,977 പേര് കൊല്ലപ്പെട്ടു. അവരില്‍ ഒരാളായി തീരേണ്ട 19 കാരന് ആന്‍ഡി ഡീന്‍ ഇന്ന് കാലിപോര്ണിയയിലെ വൈല്ഡോമറിലെ കോര്‍ണര്‍ സ്റ്റോണ്‍ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ ലീഡ് പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മാളില്‍ നടന്ന റെഡിക്കേറ്റ് 250: എ നാഷണല്‍ ജൂബിലി ഓഫ് പ്രെയര്‍ സ്തുതി താങ്ക്സ് ഗിവിംഗ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വം പേരിലൊരാളാണ്.
സെപ്റ്റംബറുലെ ഭീകരാക്രമണത്തില്‍നിന്നും ദൈവം രക്ഷിച്ച അനുഭവം ഡീന്‍ പങ്കുവെച്ചു. പാപികളോടുള്ള ദൈവത്തിന്റെ കരുണ എത്രമാത്രം വലുതാണെന്ന് ശ്രോതാക്കളെ ഓര്‍പ്പിച്ചു.
ക്രിസ്തീയമായി വളര്‍ത്തപ്പെട്ട് ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ 19 വയസുള്ള ഒരു സോഫേമോര് വിദ്യാര്ത്ഥിയായിയായിരുന്നു ഡീന്‍.
കാല് നൂറ്റാണ്ടു മുമ്പ് ഒരു രാത്രി മദ്യപിച്ച പാര്‍ട്ടിക്കുശേഷം പിറ്റേന്ന് വേള്‍ഡ് ട്രേഡ് സെന്ററില്‍നിന്ന് പുക ഉയരുന്നത് ഡീനും സുഹൃത്തുക്കളും അടുത്തുള്ള ഒരു ചര്‍ച്ച് സ്ട്രീര്റില്നിന്നും കാണുവാനിടയായി.
ഈ സമയം സൌത്ത് ടവര്‍ തകര്‍ന്നു വീഴുകയും താഴെ കനത്ത ഇരുട്ട് മൂടുകയും ചെയ്തപ്പോള്‍ ഓടി രക്ഷപെട്ടവരില്‍ ഡീനുമുണ്ടായിരുന്നു.
ഒരു ബ്ളോക്ക് മാത്രം അകലെയുള്ള ഒരു കടയിലേക്ക് രക്ഷപെട്ടപ്പോള്‍ വിഷപ്പുകയേറ്റ് ചുമച്ചു. ശ്വാസം മുട്ടിയും ജീവനുവേണ്ടിയും പോരാടി.
ഏകദേശം 10 പേരോടൊപ്പം കുടുങ്ങിക്കിടന്നു. മാറാന്‍ മറ്റൊരിടമില്ലെന്നും മരിക്കുവാന്‍ സമയമായെന്നും അപ്പോള്‍ കരുതി.
തലേദിവസം വരെ ദൈവത്തോടു മറുത്തുനിന്ന ഡീന്‍ ദൈവത്തോടു നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ദൈവം അവന് ഒരു സമാധാനം നല്കി.
ഒരു സെക്യൂരിറ്റി വന്നു വാതില്‍ തുറന്നു. ഈ സമയം നോര്‍ത്ത് ടവറും തകര്‍ന്നു വീണു. രക്ഷപെട്ട ഡീനും കൂടെയുള്ളവരും മറ്റുള്ളവരെയും രക്ഷിക്കാന്‍ സമയം ചിലവഴിച്ചു.
എന്റെ പാപം വകവെയ്ക്കാതെ കര്‍ത്താവ് ആ ദിവസം എന്റെ ജീവന് രക്ഷിച്ചു. ഡീന്‍ സാക്ഷികരിച്ചു.

