‘ദാരിദ്യ്രം’ മാറ്റാനായി ഭിക്ഷാടനം: പോലീസ് പിടികൂടിയത് 10 കോടി സമ്പാദ്യത്തിന്റെ ഉടമയെ
ദുബായ്: ‘ദാരിദ്യ്രത്തില്‍ ’ നിന്നും കരകയറാനായി പിച്ച തെണ്ടിയതിന് പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ‘ദാരിദ്യ്രം’ പുറത്തായി.
പത്തുകോടിയോളം രൂപയുടെ ബാങ്ക് അക്കൌണ്ടുള്ള ഭിക്ഷക്കാരനാണ് കുവൈറ്റില്‍ അറസ്റ്റിലായത്. കുവൈറ്റ് പട്ടണത്തിലെ മുസ്ളീം പള്ളിക്കു സമീപം പിച്ച തെണ്ടിയതിനാണ് വിദേശിയായ ഭിക്ഷക്കാരനെ കുവൈറ്റ് പോലീസ് അറസ്റ്റു ചെയ്തത്.
തനിക്ക് വീടില്ലെന്നും പണത്തിന് ഏറെ ആവശ്യമുണ്ടെന്നും പറഞ്ഞ് ജനങ്ങളില്‍നിന്നും പണം വാങ്ങുന്ന ഇയാളെ ഇവിടെ പെട്രോളിംങ് നടത്തുന്ന പോലീസുകാര്‍ ശ്രദ്ധിച്ചു. നിയമം ലംഘിച്ച് ഭിക്ഷാടനം നടത്തിയതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
അല്‍ അഹ്മ്മദി പോലീസ് സ്റ്റേഷനില്‍ എത്തിച്ച ‘പാവം’ ഭിക്ഷക്കാരനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ അവസ്ഥ പോലീസിന് നേരിട്ട് ബോദ്ധ്യമായത്. ഇയാളുടെ ബാങ്ക് അക്കൌണ്ടില്‍ 5,00,000 കുവൈറ്റ് ദിനാര്‍ (പത്ത് കോടിയിലധികം രൂപ) ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുവൈറ്റ്, ബഹ്റിന്‍ , ഒമാന്‍ , ഖത്തര്‍ , സൌദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ ഭിക്ഷാടനം അനുവദനീയമല്ല.