വായു മലിനീകരണം പ്രമേഹത്തിനു കാരണമാകുന്നുവെന്ന്
മാലിന്യം ശ്വസിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം. ഇത്തരം പ്രമേഹ ബാധിതര്‍ 20 ശതമാനത്തിനും അപകടകരമാകുന്നത് വായുമലിനീകരണമാണെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
പര്‍ട്ടിക്കുലര്‍ മാറ്റര്‍ 2.5 എന്നറിയപ്പെടുന്ന അണു വലിപ്പം മാത്രമുളള മാരകമായ പൊടി സൃഷ്ടിക്കുന്ന മലിനീകരണമാണ് ഇതില്‍ പ്രധാനപ്പെട്ടത്.
വാഹനങ്ങള്‍, നിര്‍മ്മാണ മേഖല, ഫാക്ടറികള്‍ എന്നിവയില്‍ നിന്നുണ്ടാകുന്ന മലിനീകരണവും കൃഷിയിടങ്ങളില്‍ തീയിടുമ്പോഴുണ്ടാകുന്ന മലിനീകരണവുമാണ് പര്‍ട്ടിക്കുലര്‍ 2.5 ഏറ്റവും അധികം സൃഷ്ടിക്കപ്പെടുന്നത്.
ഇവ അന്തരീക്ഷത്തിലെത്തുമ്പോള്‍ രാസപ്രവര്‍ത്തനം സംഭവിക്കുകയും മാരകമായ പുകമഞ്ഞ് രൂപപ്പെടുകയും ചെയ്യും.
ഇത് ശ്വാസോഛ്വാസം ആയാസകരമാക്കും. മാത്രമല്ല മാരകമായ മലിന വസ്തുക്കള്‍ ഉള്ളില്‍ കടന്ന് രക്തത്തില്‍ പ്രവേശിക്കും. ശ്വാസകേശത്തിലും ഹൃദയത്തിലും തലച്ചോറിലും വളരെ മലിന വസ്തുക്കള്‍ പ്രവേശിക്കുന്നതിനു കാരണമാകും.
ഇതിലൂടെ ഹൃദ്രോഗം, ആസ്ത്മ, കിഡ്നി സംബന്ധിച്ച അസുഖങ്ങള്‍, കുട്ടികളില്‍ ബുദ്ധി മാന്ദ്യവും ഓട്ടിസവും വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു പഠനത്തില്‍ പറയുന്നു.
ലോകത്ത് ഏതാണ്ട് 53.7 കോടി പ്രമേഹ രോഗികളാണ് ഉള്ളത്. ഇതില്‍ പകുതിയോളം പേര്‍ രോഗാവസ്ഥ തിരിച്ചറിയുന്നില്ലെന്നുള്ളതാണ് വസ്തുത.
ഇന്ത്യയില്‍ 7.7 കോടി യുവാക്കളിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയിട്ടുള്ളത്. 2.5 കോടി കുട്ടികളിലും പ്രമേഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്.