ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നു
ലണ്ടന്‍ : ഭൂമിയില്‍ വീണ്ടും ഹിമയുഗം വരുന്നെന്ന് ശാസ്ത്രജ്ഞര്‍ . 2030നും, 2040നും മദ്ധ്യേയുള്ള സൂര്യചക്രം പരസ്പരം വ്യാപിക്കുന്നതാണ് പ്രശ്നമാകുന്നത്.
ഇതേത്തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാകും ചെറിയ കാലത്തേക്കുള്ള ഹിമയുഗത്തിനു കാരണമാകുന്നതെന്നു ഗവേഷകര്‍ പറയുന്നു. 1646-നും, 1715നും മദ്ധ്യേ
സമാന സംഭവമുണ്ടായിരുന്നു. അന്നു ലണ്ടനിലെ തെംസ് നദി ഐസായിമാറിയിരുന്നു. സൂര്യ ചക്രത്തിലെ മാറ്റമാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്.
സൂര്യനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ സൂര്യ കളങ്കം എന്നറിയപ്പെടുന്ന വെളിച്ചം കുറഞ്ഞ മേഖലയ്ക്കു കാരണമാകാറുണ്ട്. എല്ലാ 11 വര്‍ഷവും ഇത് ആവര്‍ത്തിക്കപ്പെടാറുണ്ട്. ഇത് ക്രമരഹിതമായാണ് സംഭവിക്കാറുള്ളത്. വെയില്‍സില്‍ നടന്ന നാഷണല്‍ ആസ്ട്രോണമി യോഗത്തില്‍ പ്രൊഫസര്‍ വാലെന്റിസര്കോവയാണ് സൌരയൂഥ മാതൃകയുടെ അടിസ്ഥാനത്തില്‍ ഹിമയുഗ സാദ്ധ്യത പ്രവചിച്ചത്.
2022-ല്‍ സൂര്യചക്രം അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് സര്‍കോവ പറയുന്നത്. ഇതിന്റെ തുടര്‍ച്ചയായി 2030-40-ല്‍ സൂര്യപ്രകാശത്തില്‍ കുറവുണ്ടാകും. ഇത് തണുപ്പ് സൃഷ്ടിക്കും. തന്റെ കണ്ടെത്തലിന് 97 ശതമാനം വിശ്വാസ്യത ഉണ്ടെന്ന് സര്‍കോവ അവകാശപ്പെടുന്നു.

