ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും യു.കെയിലെ ബെഡ്ഫോർഡിൽ
ബെഡ്ഫോർഡ് / (യു.കെ): ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് ബെഡ്ഫോർഡ് സഭയുടെ ആഭിമുഖ്യത്തിൽ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും ഒക്ടോബർ 23 വെള്ളി മുതൽ 25 ഞായർ വരെ ബെഡ്ഫോർഡ് ഹോസ്പിറ്റലിന് സമീപമുള്ള കാൾഡ്വെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കും.
ഒക്ടോബർ 23 ന് വൈകിട്ട് 6 മുതൽ 9 വരെയും 24 ന് രാവിലെ 10.30 മുതൽ രാത്രി 9 വരെയും ബെഡ്ഫോർഡ്, ഹേമൽ ഹെംസ്റ്റഡ്, സ്ക്കതോർപ്, ലെയിറ്റൻ, ക്ലാക്റ്റൻ ഓൺ സീ എന്നി സഭകളുടെ സംയുക്ത ഉപവാസ പ്രാർത്ഥനയും 25 ന് രാവിലെ 8.30 മുതൽ 11 വരെ സഭായോഗവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർമാരായ ജെഫി ജോർജ്, എബിൻ തങ്കച്ചൻ, ബ്രദർ റോബിൻ വർഗീസ് എന്നിവരുമായി ബന്ധപ്പെടുക.
Venue: Cauldwell Community Centre, 48 – 51 Althorpe St, Bedford. MK42 9HF

