മൂന്നാം ലോകമഹായുദ്ധത്തിനു പ്രേരിപ്പിക്കരുതെന്നു റഷ്യയുടെ ഭീഷണി
മോസ്ക്കോ: മൂന്നാം ലോകമഹായുദ്ധത്തിനു പ്രേരിപ്പിക്കരുതെന്നും ആണവ യുദ്ധം ചിന്തിക്കുന്നതിലും ഭീകരമായിരിക്കുമെന്നും റഷ്യയുടെ മുന്നറിയിപ്പ്.
റഷ്യന്‍ സൈന്യം പ്രധാനമായും ആക്രമണം നടത്തുന്നത് കിഴക്കന്‍ യുക്രൈനില്‍ റെയില്‍വേ ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ക്കു നേരെയാണ്.
യുക്രൈനിനു യു.എസ്. വീണ്ടും ആയുധങ്ങള്‍ നല്‍കി. റഷ്യ പരാജയപ്പെടുന്നു, യുക്രൈന്‍ ജയിക്കുന്നു എന്ന് യുക്രൈന്‍ തലസ്ഥാനമായ ക്വീവ് സന്ദര്‍ശിച്ച യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളാങ്കണ്‍ പറഞ്ഞു. ക്വീവില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുമായി ബ്ളാങ്കണ്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
16.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ യുക്രൈനിനു നല്‍കുമെന്നും ബ്ളാങ്കണ്‍ പ്രസ്താവിച്ചു. യുക്രൈന്‍ പോരാട്ടം തുടരാനാണ് നാറ്റോയും സഖ്യ കക്ഷികളും ആഗ്രഹിക്കുന്നത്.
യുക്രൈന്‍ റഷ്യയുടെ സൈനിക സങ്കേതങ്ങള്‍ തകര്‍ക്കുമെന്നാണ് അവര്‍ വിചാരിക്കുന്നത്. അത് വ്യാമോഹമാണ് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു.