യിസ്രായേലിന്റെ പാപപരിഹാര ദിനത്തില്‍ ക്രിസ്ത്യന്‍ ബാലന്റെ മേല്‍ കുരുമുളക് സ്പ്രേ അടിച്ചു

യിസ്രായേലിന്റെ പാപപരിഹാര ദിനത്തില്‍ ക്രിസ്ത്യന്‍ ബാലന്റെ മേല്‍ കുരുമുളക് സ്പ്രേ അടിച്ചു

Breaking News Europe

യിസ്രായേലിന്റെ പാപപരിഹാര ദിനത്തില്‍ ക്രിസ്ത്യന്‍ ബാലന്റെ മേല്‍ കുരുമുളക് സ്പ്രേ അടിച്ചു

യഹൂദ കലണ്ടറിലെ ഏറ്റവും പവിത്രമായ ദിവസമായ കഴിഞ്ഞ മാസം യോം കിപ്പൂര്‍ (പാപ പരിഹാര ദിനം) ദിനത്തില്‍ യെരുശലേമില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 9 വയസുള്ള ഒരു ക്രിസ്ത്യന്‍ ആണ്‍കുട്ടിയുടെ മേല്‍ കുരുമുളക് സ്പ്രേ അടിച്ചു.

ആക്രമണത്തില്‍ സംശയിക്കുന്ന ഒരു യഹൂദ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പഴയ നഗരത്തിന്റെ മതിലുകള്‍ക്ക് സമീപമുള്ള മാമില്ലാ കളിന് സമീപം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം കേള്‍ക്കുകയായിരുന്ന അര്‍മേനിയന്‍ വംശജനായ വില്യം എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്.

തന്നെ ഒരു തീവ്ര യഹൂദ മതക്കാരന്‍ തടഞ്ഞുനിര്‍ത്തി സംഗീതം നിര്‍ത്താന്‍ പറഞ്ഞു. വില്യം അനുസരിച്ചു. ഇംഗ്ളീഷില്‍ മറുപടിയും നല്‍കി.

ആ യുവാവ് ഇംഗ്ളീഷ് വേണ്ട, യഹൂദന്മാര്‍ എന്നു വിളിച്ചു പറഞ്ഞു. തുടര്‍ന്ന് വില്യം വണ്ടിയോടിച്ചു പോകുമ്പോള്‍ ആ മനുഷ്യന്‍ തന്റെ പുറകില്‍ ഒളിപ്പിച്ചു വച്ചിരുന്ന കുരുമുളക് സ്പ്രേ തന്റെ മേല്‍ തളിക്കുകയായിരുന്നുവെന്ന് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കൂടെ സഞ്ചരിച്ചിരുന്ന തന്റെ സുഹൃത്തിന്റെ ദേഹത്തും സ്പ്രേ വീണു. ‘ഞാന്‍ മരിക്കുവാന്‍ പോകുന്നതായി തോന്നി’ വില്യം പരഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് തീവ്ര യാഥാസ്ഥിതിക സെറ്റില്‍മെന്റായ ഗനേയ് മോഡില്‍നിന്ന് 22 വയസുള്ള ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ക്രൈസ്തവര്‍ക്ക് മുമ്പും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.