ചരിത്രം കുറിച്ച് യിസ്രായേല്‍ വിമാനം യു.എ.ഇയിലെത്തി

ചരിത്രം കുറിച്ച് യിസ്രായേല്‍ വിമാനം യു.എ.ഇയിലെത്തി

Breaking News Middle East USA

ചരിത്രം കുറിച്ച് യിസ്രായേല്‍ വിമാനം യു.എ.ഇയിലെത്തി
ദുബായ്: ചരിത്രത്തിലാദ്യമായി യിസ്രായേലില്‍നിന്നുള്ള യാത്രാവിമാനം യു.എ.ഇയില്‍ എത്തി. യിസ്രായേല്‍ ‍-യു.എ.ഇ. സമാധാന കരാറിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യിസ്രായേല്‍ വിമാന സര്‍വ്വീസിന് തുടക്കം കുറിച്ചത്.

ബേന്‍ ‍-ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം സൌദി അറേബ്യയുടെ വ്യോമോ മേഖലയിലൂടെയാണ് പറന്നത്. ഇത് ആദ്യമായാണ് ഒരു യിസ്രായേല്‍ വിമാനം സൌദി വ്യോമ മേഖലയില്‍ എത്തുന്നത്.

ഹീബ്രു-അറബിക-ഇംഗ്ളീഷ് ഭാഷകളില്‍ ‘സമാധാനം’ എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും പ്രധാന ഉപദേശകനുമായ ജറാഡ് കുഷ്നറും അമേരിക്കയുടെയും യിസ്രായേലിന്റെ പ്രതിനിധികളും ആദ്യ യാത്രയുടെ ഭാഗമായി.

ആദ്യമായാണ് ഒരു ഗള്‍ഫ് രാഷ്ട്രം യിസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്. നിരവധി രാഷ്ട്രങ്ങള്‍ യിസ്രായേലുമായുള്ള ബന്ധത്തില്‍ യു.എ.ഇ.യെ വിമര്‍ശിച്ചിരുന്നു.