എഐ ഉപയോഗിച്ചുള്ള ശുശ്രൂഷ സഭയ്ക്ക് നല്ലതല്ലെന്ന് ഭൂരിപക്ഷം വിശ്വാസികളും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ (എഐ) ഉപയോഗിച്ച് പ്രസംഗവും മറ്റും നടത്തുന്നത് ദൈവസഭയ്ക്ക് നല്ലതല്ലെന്നു ഭൂരിപക്ഷം ക്രിസ്ത്യാനികളും അഭിപ്രായപ്പെടുന്നതായി പഠനം.
കൃത്രിമ ബുദ്ധി മനുഷ്യ മനസ്സിന്റെ പ്രശ്ന പരിഹാരവും തീരുമാനമെടുക്കാനുള്ള കഴിവുകളും അനുകരിക്കുന്നതിനു കമ്പ്യൂട്ടറുകളെയും മെഷിനുകളെയും സ്വാധീനിക്കുന്നു.
കൂടാതെ മനുഷ്യ സമാനമായ ടെക്സ്റ്റ് മനസ്സിലാക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന വലിയ ഭാഷാ മോഡല്‍ അധിഷ്ഠിത ചാറ്റ് ബോട്ടായ ജിബിറ്റി പൊതു ഇടത്തില്‍ എഐയുടെ ഏറ്റവും ജനപ്രിയമായ ഉദാഹരണങ്ങളിലൊന്നാണ്.
ജൂലൈ 28 മുതല്‍ ഓഗസ്റ്റ് വരെ ഗ്ളൂയുദയി സഹകരിച്ച് ബാര്‍ണ ഓണ്‍ലൈന്‍ നടത്തിയ 1500 യു.എസ്. മുതിര്‍ന്നവരില്‍ നടത്തിയ സര്‍വ്വേയില്‍ എഐ ക്രിസ്ത്യന്‍ സഭയ്ക്ക് നല്ലതാണ് എന്ന പ്രസ്താവനയോട് ഭൂരിപക്ഷം വിശ്വാസികളും വിയോജിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
പ്രതികരിച്ചവരില്‍ 30 ശതമാനം പേരും പ്രസ്താവനയോട് ശക്തമായി വിയോജിക്കുന്നുവെന്നു പറഞ്ഞു.
മറ്റൊരു 27 ശതമാനം പേര്‍ തങ്ങള്‍ക്ക് അറിയില്ലെന്നു അഭിപ്രായപ്പെട്ടു. 6 ശതമാനം മാത്രമാണ് പ്രസ്താവനയോട് ശക്തമായി യോജിച്ചത്.