വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ക്രിസ്ത്യന്‍ വിശ്വാസം വൈറ്റ് ഹൌസിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒരു നോണ്‍ ഡിനോമിനേഷന്‍ ക്രിസ്ത്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ട്രംപ്, വൈറ്റ് ഹൌസില്‍ ഒരു ഫെയ്ത്ത് ഓഫീസ് പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
തിങ്കളാഴ്ച ജോര്‍ജിയയിലെ പൌഡര്‍ സ്പ്രിഗ്സില്‍ നാഷണല്‍ ഫെയ്ത്ത് അഡ്വൈസറി ബോര്‍ഡിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ ആദ്യ ടേമില്‍ താന്‍ സൃഷ്ടിച്ച ഓഫീസ് പുനസ്ഥാപിക്കുമെന്ന് മോഡറേറ്റര്‍ പോള വൈറ്റ് കെയ്നോടു പറഞ്ഞു.
2020 ജനുവരിയില്‍ ട്രംപ് തന്റെ അവസാന വര്‍ഷത്തില്‍ ഫെയ്ത്ത് ഓഫീസിന്റെ മേല്‍നോട്ടം വഹിക്കാന്‍ ഒരു പെന്തക്കോസ്ത് പാസ്റ്ററായ വൈറ്റ് കെയ്നിനെ തിരഞ്ഞെടുത്തിരുന്നു. ഞങ്ങള്‍ അത് സജ്ജീകരിക്കാന്‍ പോകുന്നു. ട്രംപ് പ്രഖ്യാപിച്ചു.
ഇത് പ്രധാനമാണ്, അത് നേരിട്ട് ഓവല്‍ ഓഫീസിലായിരിക്കും. ഈ രാജ്യത്ത് മതം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞാന്‍ സത്യസന്ധമായി പറയുന്നു ഈ രാജ്യത്ത് മതം ഒരു ഭീഷണിയിലാണ്. അത് സംഭവിക്കാന്‍ നമുക്ക് കഴിയില്ല.
മതം നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. ട്രംപ് പറഞ്ഞു. ഫെയ്ത്ത് ഓഫീസ് പുനസ്ഥാപിക്കുന്നതിനു മുന്നോടിയായി ട്രംപ് അടുത്തിടെ തന്റെ മുന്‍ ഹൌസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയായിരുന്ന ഡോ. ബെന്‍കാര്‍സനെ തന്റെ പ്രചാരണത്തിന്റെ ദേശീയ വിശ്വാസ അദ്ധ്യക്ഷനായി നിയമിച്ചു.
യേശുക്രിസ്തുവും അവന്റെ അനുയായികളും സഭയും ഇല്ലാതെ ഇതൊന്നും ഒരിക്കലും സംഭവിക്കുകയില്ല. നമ്മുടെ ശക്തിയുടെയും പ്രത്യാശയുടെയും ആന്ത്യന്തിക ഉറവിടം യേശുക്രിസ്തുവാണ്. ഇവിടെ എല്ലായിടത്തും എല്ലായ്പോഴും ഓര്‍ക്കാന്‍ അദ്ദേഹം സഭാ ജനക്കൂട്ടത്തെ ഉദ്ബോധിപ്പിച്ചു.