ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം

ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം

Breaking News USA

ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം
ഫ്ളോറിഡ: ചൊവ്വാ ഗ്രഹത്തിലേക്കു തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാനായി ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം. നാസയാണ് ആളുകളുടെ പേര്‍ ചൊവ്വായില്‍ എത്തിക്കാനുള്ള അവസരം നല്‍കിയത്.

നാസയുടെ ചൊവ്വാ ദൌത്യത്തിനൊപ്പം നിങ്ങളുടെ പേരും ചൊവ്വായിലേക്ക് അയയ്ക്കാം. അതിനായി നാസ നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യണം. 2020-ലെ നാസ ദൌത്യത്തിലാണ് നിങ്ങളുടെ പേര് ചുവന്ന ഗ്രഹത്തില്‍ എത്തുക.

ചൊവ്വാ ദൌത്യത്തിന് ജനകീയ മുഖം നല്‍കാനാണ് ഇത്തരത്തില്‍ നാസയുടെ ലക്ഷ്യം. ഒരു മൈക്രോ ചിപ്പില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളുടെയും പേര് ചൊവ്വായില്‍ എത്തിക്കുമെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു ലക്ഷ്യത്തിനോടടുത്ത് ആളുകള്‍ ഈ ദൌത്യത്തില്‍ തങ്ങളുടെ പേര് ചേര്‍ത്തു കഴിഞ്ഞു.

തുര്‍ക്കിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഇന്ത്യാക്കാരാണ് ഏറ്റവും കൂടുതല്‍ പാസ്സ് എടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30-വരെയായിരുന്നു പേര് ചേര്‍ക്കാനുള്ള അവസരമുണ്ടായിരുന്നത്. 2020-ല്‍ ഇത് ചൊവ്വായില്‍ എത്തിക്കും. അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നാസ പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

1 thought on “ചൊവ്വായില്‍ പോയി പേരുണ്ടാക്കാന്‍ ഇന്ത്യാക്കാരുടെ തള്ളിക്കയറ്റം

Comments are closed.