ശബ്ദ മലിനീകരണം തടയാന്‍ നിയമം കര്‍ക്കശമാക്കും: മുഖ്യമന്ത്രി

ശബ്ദ മലിനീകരണം തടയാന്‍ നിയമം കര്‍ക്കശമാക്കും: മുഖ്യമന്ത്രി

Kerala

ശബ്ദ മലിനീകരണം തടയാന്‍ നിയമം കര്‍ക്കശമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബ്ദമലിനീകരണം തടയാന്‍ പിഴ ഈടാക്കുന്നത് കര്‍ക്കശമാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ‍.

ഐ.എം.എ. നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൌണ്ടുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സുരക്ഷിത ശബ്ദത്തിനായി’ ആഗോള സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിശ്ചിത തരംഗ തീവ്രതയ്ക്ക് (ഡെസിബെല്‍ ‍) മുകളില്‍ ശബ്ദം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായി പിഴ ഈടാക്കാനാണ് ആലോചിക്കുന്നത്.

ശബ്ദ മലിനീകരണം അപകടകരമാം വിധം വര്‍ദ്ധിക്കുകയാണ്. ഇത് ശാരീരിക മാനസിക അവസ്ഥകളെ സാരമായി ബാധിക്കുന്നുണ്ട്. കുഞ്ഞുങ്ങളിലാണ് ഇത് ഏറ്റവും അധികം ആഘാതം സൃഷ്ടിക്കുന്നത്. ഘോര ശബ്ദം കുഞ്ഞുങ്ങളില്‍ നടുക്കവും ഞെട്ടലുമുണ്ടാക്കും. കൂടാതെ അപസ്മാരത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതുകൊണ്ടാണ് 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന നിഷ്ക്കര്‍ഷിക്കുന്നത്.

ഇയര്‍ ഫോണില്‍ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നത് നിയമം മൂലം നിരോധിക്കാനാവില്ല. എന്നാല്‍ ഫോണുകളടക്കം നിശ്ചിത ഡെസിബലില്‍ കൂടുതലുള്ള ശബ്ദം നിയമത്തിലൂടെ തടയാന്‍ കഴിയും. സുരക്ഷിത ശബ്ദത്തിന് നിയമവും ബോധവല്‍ക്കരണവും ഒരുപോലെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.