വിദേശ സഹായം വേണമോ? മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം

വിദേശ സഹായം വേണമോ? മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം

Breaking News India Kerala

വിദേശ സഹായം വേണമോ? മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: വിദേശ സംഭവന സ്വീകരിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ലായെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

വിദേശ സംഭാവന സ്വീകരിക്കാനുള്ള ചട്ടം-2019 (എഫ്.സി.ആര്‍ ‍.എ.) അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാരിതര സംഘടന മതംമാറ്റ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമില്ലെന്നും മതസൌഹാര്‍ദ്ദത്തിന് കോട്ടം വരുത്തുന്ന നടപടികളുടെ പേരില്‍ കേസില്‍ പെട്ടിട്ടില്ലെന്നും സത്യവാങ്മൂലം നല്‍കണമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംഘടനകളുടെ എല്ലാ ഭാരവാഹികളും അംഗങ്ങളും വ്യക്തിപരമായി ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.

അതിനായി 10 രൂപയുടെ നോണ്‍-ജുഡീഷ്യല്‍ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം നോട്ടറി സാക്ഷ്യപ്പെടുത്തിയിരിക്കണം. 2011-ലെ ചട്ടങ്ങള്‍ പ്രകാരം സംഘടനയുടെ മുഖ്യ സംഘാടകര്‍ മാത്രം സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.

വിദേശ സന്ദര്‍ശനത്തിനിടെ അടിയന്തിര ചികിത്സയ്ക്കുവേണ്ടി അവിടെനിന്ന് സഹായം സ്വീകരിക്കേണ്ടിവന്നാല്‍ അക്കാര്യം 30 ദിവസത്തിനകം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും പുതുക്കിയ ചട്ടത്തില്‍ പറയുന്നു. നേരത്തെ ഇക്കാര്യം അറിയിക്കാന്‍ 60 ദിവസത്തെ സാവകാശം ഉണ്ടായിരുന്നു.