മായം ചേര്‍ത്ത പപ്പടം ക്യാന്‍സര്‍ ‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും

മായം ചേര്‍ത്ത പപ്പടം ക്യാന്‍സര്‍ ‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും

Cookery Health

മായം ചേര്‍ത്ത പപ്പടം ക്യാന്‍സര്‍ ‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും
മലയാളികളുടെ ഭക്ഷണത്തിനു പകിട്ടേകുന്നതില്‍ പ്രധാന വിഭവമാണ് പപ്പടം.

പഴയ കാലങ്ങളില്‍ വിശ്വസ്തരായവര്‍ നിര്‍മ്മിച്ചുണ്ടാക്കുന്ന പപ്പടം വാങ്ങി പൊള്ളിച്ച് ഉപയോഗിക്കുന്നവരാണ് നമ്മള്‍ ‍. ഇന്നും അങ്ങനെതന്നെ തുടരുന്നു. എന്നാല്‍ കാലം മാറിയതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വരുന്ന പപ്പടത്തില്‍ വ്യാപകമായി മായം ചേര്‍ത്തവയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

മായം ചേര്‍ത്ത പപ്പടത്തിന്റെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ മുതല്‍ മാരകമായ പല രോഗങ്ങളും ഉണ്ടാക്കിത്തരുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പപ്പടം കേടു കൂടാതെയിരിക്കാന്‍ ചേര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് ആണ് ഏറ്റവും അപകടകാരി. ഇത് രക്താര്‍ബുദം ഉണ്ടാക്കുന്നതിനുള്ള സാദ്ധ്യത കൂട്ടുന്നു. അലക്കുകാരം ചേര്‍ന്ന പപ്പടം കഴിച്ചാല്‍ ആമാശയത്തിന്റെയും അന്നനാളത്തിന്റെയും അവസ്ഥ വളരെ സങ്കീര്‍ണ്ണമാക്കി രോഗങ്ങള്‍ ഉണ്ടാകുന്നു.

എഞ്ചിന്‍ ഓയില്‍ ‍, പാമോലിന്‍ അടങ്ങിയ പൂരിത കൊഴുപ്പ് രക്തധമനികളില്‍ തടസ്സങ്ങളുണ്ടാക്കുന്നു. ദഹന പ്രക്രീയയും അവതാളത്തിലാക്കും.

കൊച്ചു കുട്ടികളില്‍ ഈ രാസ വസ്തുക്കള്‍ രക്ത ചംക്രമണത്തിനുപോലും തടസ്സമുണ്ടാക്കും. മായം കലര്‍ത്തിയ പപ്പടം വിപണികളില്‍നിന്നും വാങ്ങിക്കഴിച്ചാല്‍ മുതിര്‍ന്നവരില്‍ ഹൃദ്രോഗം, അമിത രക്ത സമ്മര്‍ദ്ദം എന്നിവയ്ക്കു കാരണമായേക്കാമെന്നു മുന്നറിയിപ്പു നല്‍കുന്നു.

ഉഴുന്നു പൊടിച്ച് ഉപ്പു ചേര്‍ത്ത് കുഴച്ചു പരത്തിയെടുത്ത് പപ്പട കാരത്തില്‍ തട്ടിക്കുടഞ്ഞ് പഴമ്പായിലോ, പനമ്പിലോ ഉണക്കിയെടുക്കുന്ന പപ്പടമായിരുന്നു മുമ്പ് വില്‍പ്പനയ്ക്കെത്തിയിരുന്നത്.

എന്നാല്‍ ചിലവേറിയ നിര്‍മ്മാണത്തില്‍നിന്നും പരമ്പരാഗത പപ്പട നിര്‍മ്മാതാക്കള്‍ പിന്മാറിയതോടെ യന്ത്രങ്ങളില്‍ നിര്‍മ്മിക്കുന്ന പപ്പട കമ്പനികള്‍ തല പൊക്കുകയായിരുന്നു. ഇത്തരം പപ്പടങ്ങള്‍ക്ക് വലിയ വിലക്കുറവുമാണ്. ഇതാണ് ആളുകളെ ആകര്‍ഷിക്കുന്നത്.