പകല്‍ക്കിനാവ് ; ഇതിന്റെ പിന്നിലെ നിഗൂഢതകള്‍ വെളിപ്പെടുത്തി ഗവേഷകര്‍

പകല്‍ക്കിനാവ് ; ഇതിന്റെ പിന്നിലെ നിഗൂഢതകള്‍ വെളിപ്പെടുത്തി ഗവേഷകര്‍

Health

പകല്‍ക്കിനാവ് ; ഇതിന്റെ പിന്നിലെ നിഗൂഢതകള്‍ വെളിപ്പെടുത്തി ഗവേഷകര്‍.

പകല്‍ക്കിനാവ് എന്ന വാക്ക് പണ്ടുതൊട്ടേ ആളുകള്‍ ഉദ്ധരിക്കാറുള്ളതാണ്. ജോലി ചെയതിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ഒക്കെ പെട്ടന്ന് പരിസരം മറന്ന് മറ്റൊരു ലോകത്തേക്ക് മാറുന്ന അവസ്ഥ.

ഭൂരിഭാഗവും സ്വയം നായകനായോ നായികയായോ മനസില്‍ സങ്കല്‍പ്പിച്ചുകൊണ്ട് പുതിയ പുതിയ ഭാവനകള്‍ നെയ്യുകയാണ് ഇതിന്റെ പിന്നിലെ ഉള്ളടക്കം.

ഈ അവസ്ഥയെ മാലഡാപ്റ്റീവ് ഡേ ഡ്രീമിംഗ് എന്ന പ്രതിഭാസമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. മനശാസ്ത്രജ്ഞയായ ഡോ, നിക്കോള്‍ ലെബറെയാണ് ഈ ശീലത്തിനു പിന്നിലെ നിഗൂഢതകള്‍ വെളിപ്പെടുത്തി ശ്രദ്ധേയയായാത്.

ഇത് കേവലം ഭാവനയല്ല മറിച്ച് മനസ് സ്വയം നടത്തുന്ന പ്രതിരോധ തന്ത്രമാണെന്ന് ഡോ, പറയുന്നു. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളും ഭയപ്പെടുത്ത സാഹചര്യങ്ങളും നേരിടാന്‍ കഴിയാതെ വരുമ്പോള്‍ തലച്ചോര്‍ സ്വയം സൃഷ്ടിക്കുന്ന സമാന്തര ലോകമാണിത്.

പഴയകാലത്ത് നമുക്ക് നേരിടേണ്ടി വന്നിരുന്ന അപമാനങ്ങള്‍ക്കോ മോശം അനുഭവങ്ങള്‍ക്കോ ഭാവനയില്‍ പെര്‍ഫെക്ട് മറുപടി നല്‍കി വിജയിക്കുന്നതായി നമ്മള്‍ സങ്കല്‍പ്പിക്കുന്നു. ഇത് മനസ്സിന് എന്തെന്നില്ലാത്ത അനുഭൂതി നല്‍കിക്കൊടുക്കുന്നു. എല്ലാവരും ഒരു പരിധിവരെ പകല്‍ക്കിനാവ് കാണാറുണ്ട്.

സങ്കടകരമായ ഓര്‍മ്മകളെ ക്രമീകരിക്കാനും വികാരങ്ങള്‍ നിയന്ത്രിക്കാനും ഇത് സഹായകരമാകുമെന്ന് ഡോ. പറയുന്നു. എന്നാല്‍ ഈ പ്രതിഭാസത്തില്‍ കുടുങ്ങിപ്പോവുകയും യഥാര്‍ത്ഥ ജീവിത ബന്ധങ്ങളെയും ചുമതലകളെയും അവഗണിച്ചാല്‍ പ്രശ്നമാകാറുമുണ്ട്.

ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവ അനുഭവിക്കുന്നവരിലാണ് ഈ ശീലം കൂടുതല്‍ കണ്ടുവരുന്നത്. ഇത് ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെങ്കില്‍ സൈക്കോ തെറാപ്പിയിലൂടെ പരിഹാരം കണ്ടെത്താന്‍ വഴിയൊരുക്കുന്നതണ് നല്ലതെന്ന് ഡോ. പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.