പല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനുമുള്ള ഭക്ഷണങ്ങള്‍
മികച്ച പല്ല് നമ്മുടെ ആരോഗ്യത്തിന്റെ ഒരു ലക്ഷണമാണ്. പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കാന്‍ നമുക്ക് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായകരമാണ്.
പൈനാപ്പിള്‍: പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന എന്‍സൈം പല്ലുകള്‍ക്ക് ഏറെ പ്രധാനമാണ്. ഇത് പ്രകൃതിദത്തമായി പല്ലു വെളുപ്പിക്കാന്‍ സഹായിക്കുന്നതില്‍ മുഖ്യ ഘടകമാണ്. മഞ്ഞപ്പാടുകള്‍ നീക്കം ചെയ്യുന്ന സ്വാഭാവിക ബ്ളീച്ചിംഗ് ഗുണങ്ങളുമുണ്ട്.
ആപ്പിള്‍: ആപ്പിളും പല്ലിനു ഏറെ മികച്ചതാണ്. ആപ്പിള്‍ കഴിക്കുന്നത് പല്ലിന്റെ സ്വാഭാവിക സ്ക്രബറായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിലെ മഞ്ഞക്കറ നീക്കം ചെയ്യുകയും പ്രകൃതി ദത്തമായ ശുദ്ധീകരണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
തണ്ണിമത്തന്‍: വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന തണ്ണിമത്തനില്‍ ധാരാളം ജലാംശമുണ്ട്. തണ്ണിമത്തന്‍ കഴിച്ചാല്‍ അത് ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ദന്തക്ഷയത്തിനുള്ള പ്രകൃതിദത്ത പരിഹാരമാണെന്ന് കരുതപ്പെടുന്നു.
സ്ട്രോബറീസ്: സ്ട്രോബറിയില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞനിറം നീക്കാനും പല്ലുകള്‍ വെളുപ്പിക്കാനും സഹായിക്കുന്നു.

