മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കഴിയുമെന്ന് കണ്ടെത്തി ഗവേഷകര്‍

മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കഴിയുമെന്ന് കണ്ടെത്തി ഗവേഷകര്‍

Breaking News Top News

മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കഴിയുമെന്ന് കണ്ടെത്തി ഗവേഷകര്‍

ഹോങ്കോങ്: മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കാലങ്ങളായുള്ള സംശയത്തിന് മറുപടി തന്നിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.

ദി ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ മെഡിക്കല്‍ ഗവേഷകര്‍ ഭാഗീകമായെങ്കിലും മറുപടി തന്നിരിക്കുകയാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവ അക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതായും മനുഷ്യനെപ്പോലെ തന്നെ അവര്‍ക്ക് എണ്ണാന്‍ കഴിയുമെന്നും അവര്‍ കണ്ടെത്തിയിരിക്കുന്നു.

അതി നിര്‍ണ്ണായകരമായ ഈ ഗവേഷണ ഫലം സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡിസ്കാല്‍കുലിയ എന്നൊരു രോഗമുണ്ട്. പഠന വൈകല്യവുമായി ബന്ധപ്പെട്ട രോഗമാണിത്. ആകെ ജനസംഖ്യയില്‍ മൂന്നു മുതല്‍ ഏഴു ശതമാനം പേര്‍ക്കും ഈ രോഗം ഏറിയും കുറഞ്ഞുമുണ്ടെന്നാണ് കണക്ക്.

ഗണിത ക്രീയകള്‍ വശമില്ലാതിരിക്കുക, സംഖ്യകളുടെ മൂല്യത്തെക്കുറിച്ച് ധാരണയില്ലായ്മ, കൃത്യതയോടെ അക്കങ്ങള്‍ തിരിച്ചറിഞ്ഞ് എണ്ണാന്‍ സാധിക്കാതിരിക്കുക ഇവയൊക്കെയാണ് ലക്ഷണങ്ങള്‍.

മനുഷ്യ മസ്തിഷ്ക്കത്തിലെ പ്രവര്‍ത്തനങ്ങളിലെ ക്ഷമതക്കുറവാണ് ഇതിനു കാരണമെന്നും തലച്ചോറിലെ ഏതു ഭാഗത്താണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും നേരത്തെ തന്നെ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സമാനമായി എലിയുടെ മസ്തിഷ്ക്കത്തില്‍ നടത്തിയ പരിശോധനയിലാണ് അവയ്ക്കും എണ്ണാന്‍ പഠിക്കാനാകുമെന്ന് മനസ്സിലായത്.

ഇതിനായി എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സവിശേഷമായ ഗണിത രീതി തയ്യാറാക്കി അവയെ പരിശീലിപ്പിച്ചു. ഓരോ നമ്പറുകള്‍ക്കും പ്രത്യേക ശബ്ദങ്ങള്‍ ആവിഷ്ക്കരിച്ചു.

ആ ശബ്ദങ്ങളില്‍നിന്ന് അവ കൃത്യതയോടെ സംഖ്യകള്‍ മനസ്സിലാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.