ഇവിടെ സുവിശേഷം പ്രസംഗിച്ചാല്‍ ഇനി അറസ്റ്റ്: തെരുവ് പ്രസംഗകനോട് ലണ്ടന്‍ പോലീസിന്റെ ഭീഷണി
ലണ്ടന്‍: ലണ്ടന്‍ തെരുവില്‍ യേശുക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശം പ്രസംഗിക്കുന്ന ഒരു സുവിശേഷകനെ യു.കെ.യിലെ പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയ വാര്‍ത്ത പുറത്തുവിട്ട് ഡെയ്ലി മെയില്‍.
പടിഞ്ഞാറന്‍ ലണ്ടനിലെ യുക്സ് ബ്രിഡ്ജ് പൈസ്ട്രീറ്റില്‍ സുവിശേഷം പങ്കുവെച്ച പേരു വെളിപ്പെടുത്താത്ത ഒരു പ്രസംഗകന്റെ അനുഭവമാണ് പുറത്തുവിട്ടത്.
ഒരു വിദ്വേഷ കുറ്റകൃത്യം, പൊതു ശല്യം, സെക്ഷന്‍ 4 എ സ്വവര്‍ഗ്ഗ ഭോഗ ആരോപണങ്ങള്‍ എന്നിവ ആരോപിച്ച് ഒരു പോലീസുകാരന്‍ പ്രസംഗകനോട് തര്‍ക്കിക്കുന്നു.
പോലീസുകാരന്‍ സുവിശേഷകനോട് വ്യക്തിപരമായ വിവരങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ തനിക്കെതിരായ കുറ്റാരോപണം എന്താണെന്ന് ആദ്യം അറിയണമെന്നും സുവിശേഷകനും പറയുന്നു.
പേരും വിലാസവും നല്‍കാന്‍ വിസമ്മതിച്ചാല്‍ പ്രസംഗകനെ അറസ്റ്റു ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരു ആംപ്ളിഫെയറിംഗ് ഉപകരണത്തിലൂടെ സ്വവര്‍ഗ്ഗ ഭോഗത്തിനെതിരായി പ്രസ്താവിച്ചു എന്നാണ് പോലീസുകാരന്റെ വാദം. എന്നാല്‍ ഞാന്‍ ഞങ്ങളുടെ മതത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത്.
ബൈബിളില്‍ യോഹന്നാന്റെ സുവിശേഷത്തിലെ 3:16 വാക്യം ആസ്പദമാക്കിയാണ് പ്രസംഗിച്ചതെന്നും അത് യേശുക്രിസ്തു എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ഭൂമിയിലേക്ക് വന്ന് ജീവന്‍ വെടിഞ്ഞതെന്ന് പറയുന്നു.
തുടര്‍ന്നു മറ്റൊരു പോലീസുകാരനും കൂടി പ്രസംഗകന്‍ തന്റെ വിശദീകരണം നല്‍കുന്നു. കൂടാതെ മറ്റ് മൂന്നു ഉദ്യോഗസ്ഥര്‍ കൂടി വന്നു പ്രസംഗകനെ വളയുന്നു.
യഥാര്‍ത്ഥ കുറ്റകൃത്യം കൈകാര്യം ചെയ്യുന്നതിനു പകരം എന്തിനാണ് പ്രസംഗകരെ ഉപദ്രവിക്കുന്നതെന്നു വഴിയാത്രക്കാര്‍ ചോദ്യം ചെയ്യുന്നു.