കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

Health

കുട്ടികളുടെ പല്ലുകളില്‍ കേട് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്

ചേക്ളേറ്റുകളും മധുരപലഹാരങ്ങളുമൊക്കെ യഥേഷ്ടം കഴിക്കുന്ന തലമുറകളാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ കുട്ടികളുടെ പല്ലുകള്‍ വളരെ പെട്ടന്നാണ് കേടാകുന്നത്. കുട്ടികളുടെ പല്ലുകള്‍ കേടാകാതിരിക്കാനുള്ള ചില കരുതലുകള്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.

പല്ലു തേക്കുന്നതിലും വളരെ ശ്രദ്ധ വേണ്ടതാണ്. കുട്ടികള്‍ ബ്രഷില്‍ ടൂത്ത് പേസ്റ്റ് പുരട്ടി കൊടുത്തശേഷം ശദ്ധിക്കാതിരിക്കരുത്.

കാരണം അവര്‍ ദീര്‍ഘനേരം പല്ലുകള്‍ തേക്കാറുണ്ട്. ഇത് പല്ലുകള്‍ക്ക് ദോഷം വരുത്തുന്നു. ഇനാമല്‍ നഷ്ടമായി പല്ലുകള്‍ കേടാകാറുണ്ട്.

അതുപോലെ പല്ലുകളുടെ എല്ലാഭാഗത്തും എത്തുന്ന ചെറിയ ബ്രഷുകള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. ടൂത്തുപേസ്റ്റുകള്‍ ഉപയോഗിച്ച് മിതമായ സമയത്ത് പല്ലുകള്‍ വൃത്തിയാക്കുവാന്‍ പഠിപ്പിക്കണം.

പല്ലുതേച്ചു കഴിഞ്ഞാല്‍ വായ നന്നായി കഴുകി വൃത്തിയാക്കാനും പരിശീലിപ്പിക്കണം. മധുര പലഹാരങ്ങളും മിഠായികളും നല്‍കുമ്പോള്‍ അവര്‍ അത് കഴിച്ചശേഷം വായ് നന്നായി കഴുകി വൃത്തിയാക്കണം.

ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ ഇരിക്കാന്‍ അനുവദിക്കാതെ വണ്ണം വൃത്തിയാക്കണം. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലുകള്‍ ബ്രഷ് ചെയ്യാന്‍ പരിശീലിപ്പിക്കണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.