ബൈബിളിലെ മെഗിദ്ദോവിലെ യുദ്ധ സ്ഥലത്തെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

ബൈബിളിലെ മെഗിദ്ദോവിലെ യുദ്ധ സ്ഥലത്തെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

Asia Breaking News Europe

ബൈബിളിലെ മെഗിദ്ദോവിലെ യുദ്ധ സ്ഥലത്തെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

യെരുശലേം: പുരാവസ്തു ഗവേഷകര്‍ വടക്കന്‍ യിസ്രായേലിലെ ഹര്‍മ്മഗദ്ദോന്‍ സ്ഥലത്ത് ആദ്യമായി പുരാവസ്തുക്കള്‍ കണ്ടെത്തി. യഹൂദ്യയിലെ ഒരു രാജാവും ഒരു മിസ്രയിം ഫറവോനും തമ്മിലുള്ള ഇതിഹാസ യുദ്ധത്തിന്റെ തെളിവുകള്‍ നിരത്താന്‍ ഇത് സഹായിക്കുന്നു.

രണ്ട് രാജാക്കന്മാരുടെ പുസ്തകം 22,23 അദ്ധ്യായങ്ങളിലും 2 ദിനവൃത്താന്തം 34,35 അദ്ധ്യായങ്ങളിലും വിവരിക്കുന്ന യഹൂദ്യയിലെ പതിനാറാമത്തെ രാജാവായ യോശിയാവ്, മിസ്രയിം രാജാവ് ഫറവോന്‍ നെഖോയും തമ്മില്‍ നടന്ന യുദ്ധ സമയത്തെ സൂചിപ്പിക്കുന്ന നിര്‍ണ്ണായക തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. യോശിയാവിനെ നെഖോ കൊന്നതായി ബൈബിളില്‍ വായിക്കുന്നു.

യിസ്രായേല്‍ ജനതയുടെ നിരവധി ശത്രുക്കളില്‍ ഒരാളായ അസീറിയക്കാര്‍ യോശിയാവ്-നെഖോ യിദ്ധത്തിനു ഒരു നൂറ്റാണ്ടു മുമ്പ് മെഗിദ്ദോവ് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വടക്കന്‍ ഭാഗത്ത് യിസ്രായേല്‍ രാജ്യം ആക്രമിച്ചതിന് ഉത്തരവാദികളായിരുന്നു.

ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈ സ്ഥലം ഒരു ഈജിപ്ഷ്യന്‍ കേന്ദ്രമായി പുനസ്ഥാപിക്കപ്പെട്ടുവെന്ന് വളരെക്കാലമായി സംശയിക്കപ്പെട്ടിരുന്നു. മെഗിദ്ദോവില്‍ അടുത്തിടെ നടന്ന ഖനനങ്ങളില്‍ നിന്ന് ബിസി ഏഴാം നൂറ്റാണ്ടിലെ ഈജിപ്ഷ്യന്‍ മണ്‍പാത്രങ്ങള്‍ അഭൂതപൂര്‍വ്വമായ അളവില്‍ കണ്ടെത്തി.

ഈ സ്ഥലം ബൈബിള്‍ വിവരണപ്രകാരം ശരിയായ സ്ഥലത്തായിരുന്നുവെന്നും ശരിയായ കാലഘട്ടത്തിലായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ബൈബിളില്‍ പുരാതന നിയര്‍ ഈസ്റ്റിന്റെ എല്ലാ മഹത്തായ രേഖകളിലും പരാമര്‍ശിച്ചിരിക്കുന്ന യിസ്രായേലിലെയും അയല്‍രാജ്യങ്ങളിലെയും ഒരേയൊരു സ്ഥലം മെഗിദ്ദേവാണ്.

ഹൈഫ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജി ആന്‍ഡ് മാരിടൈം കള്‍ച്ചേഴ്സിന്റെ തലവനും മെഗിദ്ദോവ് പര്യവേഷണത്തിന്റെ ദീര്‍ഘകാല ഡയറക്ടറുമായ പ്രൊഫ. യിസ്രായേല്‍ ഫിങ്കന്‍സ്റ്റൈന്‍ പറഞ്ഞു.

ഈജിപ്ഷ്യന്‍ മണ്‍പാത്രങ്ങളുടെ വന്‍തോതിലുള്ള ശേഖരത്തിനൊപ്പം കിഴക്കന്‍ ഗ്രീസില്‍ നിന്നുള്ള ഗണ്യമായ അളവില്‍ പാത്രങ്ങളും ഖനനത്തില്‍ കണ്ടെത്തി.

മറ്റ് പുരാവസ്തു സ്ഥലങ്ങളിലെ കൃത്യമായ സന്ദര്‍ഭങ്ങളുള്ള ടൈപ്പോളജിക്കല്‍ സമാന്തരങ്ങളെ അടിസ്ഥാനമാക്കി ബിസി 630-നും 610-നും ഇടയില്‍ മെഗിദ്ദോവില്‍ എത്തിയിരിക്കണം (യോശയാവ്-നെഖോ യുദ്ധം ബിസി 609-ല്‍ നടന്നതായി പറയപ്പെടുന്നു)

യോശിയാവിനെതിരെ മിസ്രയിമ്യര്‍ക്കൊപ്പം പോരാടിയിരുന്ന ഗ്രീക്ക് കൂലിപ്പടയാളികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ഈ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നു. ഫിങ്കന്‍സ്റ്റൈന്‍ പറഞ്ഞു. മെഗിദ്ദോവില്‍ യോശിയാവ് നെഖോ യുദ്ധത്തിനു മുമ്പും നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഭാവിയില്‍ ഹെര്‍മ്മഗദ്ദേന്‍ യുദ്ധം നടക്കേണ്ടത് മെഗിദ്ദോവ് താഴ്വരയിലാണ്. മെഗിദ്ദോവ് എന്ന വാക്കിന്റെ എബ്രായ രൂപമാണ് ഹെര്‍മ്മഗദ്ദോന്‍ എന്നത്.

കര്‍ത്താവായ യേശുക്രിസ്തുവും തന്റെ വിശുദ്ധ സഭയും സ്വര്‍ഗ്ഗീയ ദൂതന്മാരുടെ അകമ്പടിയോടെ യെരുശലേമിന്റെ കിഴക്കുള്ള ഒളിവു മലയില്‍, യഹൂദ ജാതി എതിര്‍ക്രിസ്തുവിന്റെ മഹാപീഢയില്‍ മനംനൊന്തു നിലവിളിക്കുമ്പോള്‍ പ്രത്യക്ഷനാകും.

എതിര്‍ക്രിസ്തുവിന്റെ ഭരണത്തിന്റെ ഏറ്റവും ഒടുവിലായിരിക്കും ഇത് സംഭവിക്കുക. യഹൂദ ജാതിയുടെ ഉദ്ധാരണത്തിനായി യേശു മശിഹാ ഒലിവുമലയില്‍ കാല്‍ ചവിട്ടും (സെഖ. 14:4,5) യേശുക്രിസ്തുവും സംഘവും എതിര്‍ക്രിസ്തുവും സംഘവുമായി ഹെര്‍മ്മഗദ്ദോന്ല്‍ ഏറ്റുമുട്ടും. എതിര്‍ക്രിസ്തുവും സംഘവും അതിദയനീയമായി പരാജയപ്പെടും എന്ന് ബൈബിള്‍ പ്രവചിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.