ഗാസയിലെ ഹമാസിന്റെ പ്രധാന തുരങ്കം യിസ്രായേല്‍ തകര്‍ത്തു; 50-ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഗാസയിലെ ഹമാസിന്റെ പ്രധാന തുരങ്കം യിസ്രായേല്‍ തകര്‍ത്തു; 50-ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Asia Breaking News Europe

ഗാസയിലെ ഹമാസിന്റെ പ്രധാന തുരങ്കം യിസ്രായേല്‍ തകര്‍ത്തു; 50-ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഹമാസിന്റെ ഭൂഗര്‍ഭ യുദ്ധ ശൃംഖലയുടെ ഭാഗമായ വടക്കന്‍, മദ്ധ്യ ഗാസയിലെ ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കം യിസ്രായേല്‍ സൈന്യം പൊളിച്ചുമാറ്റി. പ്രദേശത്ത് 50-ഓളം ഹമാസ് ഭാകരന്മാരെ വധിച്ചതായും ഐഡിഎഫ് റിപ്പോര്‍ട്ട് ചെയ്തു.

യിസ്രായേല്‍ നടത്തുന്ന സൈനിക നടപടി പൂര്‍ണ്ണമായ കരസേന അധിനിവേശമല്ല മറിച്ച് ഒരു ബന്ദി കരാര്‍ അംഗീകരിക്കുന്നതിന് ഹമാസിന്മേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു പറഞ്ഞു.

ഭീകര ഭീഷണികള്‍ ഇല്ലാതാക്കുന്നതിനായി വലിയ ശക്തിയോടെ മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ റാഫയിലെ മുഴുവന്‍ ആളുകളെയും ഒഴിവാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഗാസയിലെ കരസേന നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് ഐഡിഎഫ് പ്രവേശിച്ചു.

2025 മാര്‍ച് 30 വരെ ഗാസയില്‍ ഹമാസിന്റെ തടവില്‍ ഏകദേശം 59 ബന്ദികള്‍ ഇപ്പോഴും ഉണ്ട്. ഇതില്‍ കുറഞ്ഞത് 35 പേരെങ്കിലും മരിച്ചതായി യിസ്രായേല്‍ അധികൃതര്‍ കണക്കു കൂട്ടുന്നു.

ശേഷിക്കുന്ന ബന്ദികളില്‍ സാധാരണക്കാരും സൈനികരും ഉണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.