ഹ്യൂമനോയിഡ് റോബോട്ടുകള്‍ ആദ്യമായി തല്‍സമയ ശസ്ത്രക്രീയ നടത്തി; പന്നികളിലെ പരീക്ഷണ വിജയം മനുഷ്യര്‍ക്കും പ്രതീക്ഷ
സാന്‍ഡിയാഗോയിലെ കാലിഫോര്‍ണിയന്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഒരു ചരിത്ര പുതു യുഗത്തിലേക്ക് ചുവടുകള്‍ വച്ചിരിക്കുകയാണ്.
ജീവനുള്ള പന്നികളില്‍ ടെലി ഓപ്പറേറ്റഡ് ഹ്യൂമനോയ്ഡ് റോബ്ട്ടുകളെ ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രീയ നടത്തി.
ഇത്തരത്തില്‍ ഇത് ആദ്യത്തേതാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ദുരന്ത മേഖലകളിലും ഗ്രാമീണ മേഖലകളിലും ഭാവിയിലെ ബഹിരാകാശ ദൌത്യങ്ങളില്‍ പോലും ശസ്ത്രക്രീയ വിദഗ്ദ്ധര്‍ക്ക് വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഈ മുന്നേറ്റം വഴിയൊരുക്കും.
പരിചയ സമ്പന്നരായ ശസ്ത്രക്രീയ വിദഗ്ദ്ധരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ലാപ്രോസ്കോപ്പിക് പിത്താശയം നീക്കം ചെയ്യല്‍ ശസ്ത്രക്രീയകള്‍ നടത്തുന്ന വാണിജ്യപരമായി ലഭ്യമായ ഹ്യുമനോയ്ഡ് റോബോട്ടുകളെ ഉള്‍പ്പെടുത്തി.
ഒരു ഹ്യുമയോയ്ഡ് റോബോട്ട് ഒരു മനുഷ്യ ശസ്ത്രക്രീയ വിദഗ്ദ്ധനോടൊപ്പം പ്രവര്‍ത്തിച്ചു.
മറ്റൊന്നില്‍ രണ്ട് ഹ്യുമനോയ്ഡ് റോബോട്ടുകള്‍ ഒരുമിച്ച് ശസ്ത്രക്രീയ നടത്തി. ഡോക്ടര്‍മാരുടെ വിദൂര മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം റോബോട്ടുകള്‍ ശാരീരിക ചലനങ്ങള്‍ നടത്തിയെങ്കിലും അവ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കില്ലെന്ന് ഗവേഷകര്‍ ഊന്നിപ്പറഞ്ഞു.
ടെലി ഓപ്പരേഷന്‍ സിസ്റ്റം ഉപയോഗിച്ച് മനുഷ്യ ശസ്ത്രക്രീയാ വിദഗ്ദ്ധര്‍ തല്‍സമയം ഒരേ പ്രവര്‍ത്തനം നടത്തി.
ഇത് വിദഗ്ദ്ധരായ ഡോക്ട്ര്‍മാര്‍ കുറവുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശസ്ത്രക്രീയകള്‍ ലഭ്യമാക്കുന്നതിലൂടെ വരും കാലങ്ങളില്‍ ആരോഗ്യ സംരക്ഷണത്തില്‍ വലിയ പരിവര്‍ത്തനത്തിനു ഹ്യുമനോയിഡ് റോബോട്ടുകള്‍ ഉപകാരപ്പെടുമെന്നു ഗവേഷകര്‍ വിശ്വസിക്കുന്നു.
ഏതു പരിസ്ഥിതികളിലും അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറത്തേക്കും ഈ സാങ്കേതിക വിദ്യയ്ക്ക് കടന്നു ചെല്ലാന്‍ സാധിക്കും. ബഹിരാകാശ യാത്രികര്‍ക്കും പ്രയോജനപ്പെടും.
എന്നിരുന്നാലും മനുഷ്യരില്‍ ക്ളിനിക്കല്‍ പരീക്ഷണം ഇതുവരെ തുടങ്ങിയിട്ടില്ല. മനുഷ്യര്‍ക്കും ഭാവിയില്‍ ഇത് ഉപകാരപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ബൈബിളില്‍ എതിര്‍ക്രിസ്തുവിനെക്കുറിച്ച് പ്രതിപാദിക്കുന്നു. മൃഗത്തിന്റെ പ്രതിമയെക്കുറിച്ച് പ്രസ്താവിക്കുന്നു. (വെളി. 13: 16,17)

